Latest NewsIndiaNews

മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: പിടികൂടിയത് 4 കോടി രൂപ വിലമതിക്കുന്ന സ്വർണം

മുംബൈ കസ്റ്റംസ് സോൺ-3 ആണ് പരിശോധന നടത്തിയത്

മുംബൈ: മുംബൈ വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം പിടികൂടി. ഒരൊറ്റ ദിവസം നടത്തിയ പരിശോധനയിൽ 4 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്. വിദേശത്ത് നിന്ന് എത്തിയവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇതിനുപുറമേ, ലക്ഷങ്ങൾ വരെയുള്ള 5 ഐഫോണുകളും കണ്ടെത്തിയിട്ടുണ്ട്. 8 വ്യത്യസ്ത കേസുകളാണ് ഇന്നലെ മാത്രം മുംബൈ കസ്റ്റംസ് അധികൃതർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മുംബൈ കസ്റ്റംസ് സോൺ-3 ആണ് പരിശോധന നടത്തിയത്. എയർപോർട്ട് കമ്മീഷണറേറ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, ഹാൻഡ് ബാഗിലും തുണിയിലും ക്രോക്കറി ബോക്സിലുമാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഇതിന് മുൻപും മുംബൈ വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടിയിരുന്നു. അന്ന് പ്രമുഖ മൊബൈൽ കമ്പനിയിലെ ഒരു സ്റ്റാഫാണ് സ്വർണവുമായി പിടിയിലായത്. സ്വർണക്കടത്ത് സംഘം വ്യാപകമായതിനാൽ രാജ്യത്തെ മുഴുവൻ എയർപോർട്ടുകളിലും കർശന പരിശോധനയാണ് കസ്റ്റംസ് അധികൃതർ നടത്തുന്നത്.

Also Read: വന്ദേ ഭാരതിലെത്തി മൂകാംബിക ദേവിയെ തൊഴുതുമടങ്ങാം! സർവീസ് ഇനി മുതൽ മംഗലാപുരം വരെ

shortlink

Related Articles

Post Your Comments

Related Articles


Back to top button