Latest NewsNewsIndia

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി വിമാനത്താവളത്തിൽ പ്രവാസിയെ കൊള്ളയടിച്ചു: അന്വേഷണം ആരംഭിച്ച് പൊലീസ്

ന്യൂഡൽഹി: കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ രണ്ട് പേർ വിമാനത്താവളത്തിൽ പ്രവാസിയെ കൊള്ളയടിച്ചു. സൗദി അറേബ്യയിൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അജ്മീർ സ്വദേശിയായ മുഹമ്മദ് സുലൈമാ (53)നെയാണ് തട്ടിക്കൊണ്ട് പോയി കവർച്ചയ്ക്കിരയാക്കിയത്.

19,000 റിയാലും രണ്ടായിരം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തെന്നാണ് സുലൈമാന്റെ പരാതി.

ഞായറാഴ്ച രാവിലെ സൗദിയിൽ നിന്നെത്തിയ സുലൈമാൻ വിമാനത്താവളത്തിനുള്ളിലെ പരിശോധനകളെല്ലാം പൂർത്തിയാക്കി പുറത്തിറങ്ങിയപ്പോളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി രണ്ട് പേർ എത്തിയത്.

ഇവർ പ്രവാസിയെ പാർക്കിങ് സ്ഥലത്തേക്ക് കൊണ്ടുപോയി. പാസ്പോർട്ടും മറ്റ് രേഖകളും ചോദിച്ചു വാങ്ങുകയും സുലൈമാനെ കാറിൽ കയറ്റി മഹിപാൽപുർ ഭാഗത്തേക്ക് കൊണ്ടു പോവുകയുമായിരുന്നു. വാഹനം വിജനമായ സ്ഥലത്ത് എത്തിയതോടെ സുലൈമാന്റെ മൊബൈൽ ഫോണും കൈയിലുണ്ടായിരുന്ന വിദേശകറൻസിയും പ്രതികൾ തട്ടിയെടുക്കുകയും റോഡിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ ഡൽഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button