Latest NewsKeralaNews

കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്തിയ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: രക്ഷപ്പെടാന്‍ കസ്റ്റംസില്‍ കീഴടങ്ങി യുവതി

അങ്കമാലി: കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വര്‍ണം കടത്തിക്കൊണ്ടുവന്ന യുവതിയെ കൊച്ചി വിമാനത്താവളത്തില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സംഘാംഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി ഒടുവില്‍ രക്ഷയില്ലെന്നു കണ്ട് തിരികെ വിമാനത്താവളത്തിലെത്തി കസ്റ്റംസിന് കീഴടങ്ങി. ചൊവ്വാഴ്ച രാവിലെയാണ് സിനിമയെ വെല്ലുന്ന സംഭവം അരങ്ങേറിയത്.

Read Also: അതിതീവ്ര മഴ: 7 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതിശക്തമായ കാറ്റും തീവ്ര ഇടിമിന്നലും ഉണ്ടാകും

വിമാനമിറങ്ങി ടെര്‍മിനലിനു പുറത്തെത്തിയ യുവതി ബൈക്കിലെത്തിയ ആളോടൊപ്പം പോകാന്‍ തുനിഞ്ഞു. എന്നാല്‍, കാറുമായി എത്തിയ സംഘം യുവതിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു.

യുവതി ഉടന്‍ ടാക്‌സി തരപ്പെടുത്തി അതില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍, കാറിലെത്തിയ സംഘം യുവതിയെ പിന്‍തുടര്‍ന്നു. പിടിയിലാകുമെന്ന് കണ്ടപ്പോള്‍ യുവതി കാര്‍ വിമാനത്താവളത്തിലേക്ക് തിരിക്കാന്‍ ആവശ്യപ്പെട്ടു. വിമാനത്താവളത്തിലെത്തിയപ്പോള്‍ ടെര്‍മിനല്‍ മാനേജരുടെ കാബിനില്‍ അഭയംപ്രാപിച്ചു.

ടെര്‍മിനല്‍ മാനേജര്‍ അറിയിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. വിശദമായ പരിശോധനയില്‍ ഇവര്‍ ധരിച്ചിരുന്ന ചെരിപ്പില്‍ 250 ഗ്രാം സ്വര്‍ണം കണ്ടെത്തി.

ഇവരെ കൂട്ടിക്കൊണ്ടുപോകാന്‍ ബൈക്കിലെത്തിയ ആളെ നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ കാറിലെത്തിയ സംഘത്തെ കണ്ടെത്താനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button