ചണ്ഡീഗഡ്: കഴുതകളെ വിലകുറച്ച് കാണുന്ന രീതിയൊക്കെ മാറി. കഴുതയുടെ പാലില്‍ നിര്‍മ്മിച്ച ഓർഗാനിക് സോപ്പാണ് ഇപ്പോൾ വിപണിയിലെ താരം.ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ പുതിയ വഴികള്‍ തേടുന്നവര്‍ക്കായി കഴുത്തപ്പാല്‍ സോപ്പ് വിപണിയിലെത്തിച്ചിരിക്കുകയാണ് ചണ്ഡീഗഡില്‍ നടക്കുന്ന ‘വിമന്‍ ഒഫ് ഇന്ത്യ ഓര്‍ഗാനിക് ഫെസ്റ്രിവല്‍.” ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഓര്‍ഗാനികോ” എന്ന സ്റ്റാർട്ടപ്പാണ് കഴുതപ്പാല് സോപ്പിനു പിന്നിലെ ബുദ്ധികേന്ദ്രം.
2000 രൂപയാണ് ഒരു ലിറ്റര്‍ കഴുതപ്പാലിന്റെ വില. അതുകൊണ്ടുതന്നെ 100 ഗ്രാം സോപ്പിന് 499 രൂപയാണ് വില. വില കൂടുതലെങ്കിലും ആവശ്യക്കാരേറെയാണ്. പ്രായം കുറച്ച് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ കഴിയുന്ന കഴുതപ്പാല് സോപ്പിന് നിരവധി ഔഷധ ഗുണങ്ങളുണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്.
2017ല്‍ സോളാപൂരിലാണ് സോപ്പ് ആദ്യമായി നിര്‍മ്മിച്ചത്. എന്നാല്‍ സോപ്പിന് ആവശ്യക്കാരെറെയും തമിഴ്നാട്, കര്‍ണാടക സംസ്ഥാനക്കാരാണ്. ഉടന്‍ കഴുതപ്പാല് മോയിസ്ചറൈസറും ഫേസ്വാഷും വിപണിയിലെത്തിക്കുമെന്നും ‘ഓര്‍ഗാനികോ” സ്റ്റാര്‍ട്ടപ് പറഞ്ഞു.
.
Post Your Comments