രാജ്യത്ത് ലൈഫ്ബോയ്, ലെക്സ് തുടങ്ങിയ മുൻനിര സോപ്പുകളുടെയും ഡിറ്റർജെന്റുകളുടെയും കുറച്ചു. രാജ്യത്തെ ഏറ്റവും വലിയ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ് കമ്പനികളിലൊന്നായ ഹിന്ദുസ്ഥാൻ യൂണിവറാണ് സോപ്പുകളുടെ വില വെട്ടിച്ചുരുക്കിയത്. രണ്ടുവർഷത്തിനുശേഷമാണ് ഹിന്ദുസ്ഥാൻ യൂണിയവർ സോപ്പുകളുടെ വില വീണ്ടും കുറച്ചത്.
അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, വിലക്കയറ്റവും കാരണം കഴിഞ്ഞ വർഷങ്ങളിൽ സോപ്പുകളുടെ വില കുത്തനെ ഉയർത്തിയിരുന്നു. എന്നാൽ, അസംസ്കൃത വസ്തുക്കളുടെ വില കുറഞ്ഞതോടെ, കമ്പനി ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, മുൻനിരയിലുള്ള സോപ്പുകളുടെ വില 2 ശതമാനം മുതൽ 19 ശതമാനം വരെയാണ് കുറച്ചത്.
Also Read: റോബോട്ടിക്സ് മേഖലയിൽ പ്രത്യേകത ഇളവ്, ലക്ഷ്യം ഇതാണ്
നിലവിൽ, സർഫ് എക്സൽ 500 മില്ലി ലിക്വിഡ് പാക്കറ്റിന്റെ വില 115 രൂപയിൽ നിന്നും 113 രൂപയായും, റിൻ ഡിറ്റർജന്റ് പൗഡറിന്റെ വില 103 രൂപയിൽ നിന്ന് 99 രൂപയായുമാണ് കുറച്ചത്. കൂടാതെ, 125 ഗ്രാം ലൈഫ്ബോയി സോപ്പിന്റെ വില 140 രൂപയിൽ നിന്ന് 132 രൂപയായി കുറച്ചിട്ടുണ്ട്. അതേസമയം, ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുമ്പോഴും ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് വില ഉയർന്നിട്ടാണ് ഉള്ളത്.
Post Your Comments