കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരം മലപ്പുറത്ത് നിന്നുളള ചിലരാണ് നയിക്കുന്നതെന്ന് പറഞ്ഞ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ ആഞ്ഞടിച്ച് ആലപ്പാട് സമരത്തെ പിന്തുണച്ചെത്തിയ മലപ്പുറം ടീം. ഫേസ്ബുക്ക് ലെെവിലൂടെയാണ് ഇവര്‍ മന്ത്രിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. ആലപ്പാട് സമരത്തിന് പിന്തുണയുമായി മലപ്പുറത്തുകാരുണ്ടെന്ന് അറിയിച്ചതിന് നന്ദി അറിയിച്ചുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്.
മലപ്പുറംകാരാണോ സമരം നയിക്കുന്നത് എന്നറിയാന്‍ ഒരു ദിവസമെങ്കിലും സമരം കാണാന്‍ മന്ത്രി തയാറാവണം, പറയുന്ന ഓരോ വാക്കും മന്ത്രി സൂക്ഷിക്കണം. നല്ല രീതിയിലാണ് ഇത് പറഞ്ഞെങ്കിലും അത് രണ്ട് കെെയും നീട്ടി സ്വീകരിക്കും. അല്ലാതെ അത് വിഷം ചീറ്റലാണെങ്കില്‍ ആ പല്ല് ഇങ്ങോട്ട് എടുക്കുമെന്നും അവര്‍ പറയുന്നു.
മ ലപ്പുറംകാരാണ് സമരം നടത്തിയതെന്ന് എന്തിനാണ് പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കണം. മലപ്പുറംകാര്‍ക്ക് ഒരു സമരത്തിന് പിന്തുണ നല്‍കാനാവില്ലേ എന്നും ഇവര്‍ ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് എന്ന് പറഞ്ഞ് വരുമ്ബോള്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. 16ന് നടക്കുന്ന മനുഷ്യ ചങ്ങലയിലേക്ക് മലപ്പുറംകാരെയും കേരളത്തില്‍ നിന്നുള്ള എല്ലാവരെയും ഇവര്‍ ക്ഷണിക്കുന്നുമുണ്ട്.
https://www.facebook.com/hafsana.hafsu.520/videos/462386020969678/
Post Your Comments