ആലപ്പുഴ : സിപിഎം നേതാവും പോലീസും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നതായി ഫേസ്ബുക്ക് വീഡിയോയിലൂടെ വെളിപ്പെടുത്തികൊണ്ട് യുവതി. പ്രിയ രഞ്ജു എന്ന യുവതിയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഭര്‍ത്താവിനും, മൂന്ന് കുട്ടികള്‍ക്കുമൊപ്പം ഭര്‍തൃവീട്ടിലാണ് യുവതി താമസിക്കുന്നത്. ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു . ഇതില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയായ ശ്രീകുമാര്‍ ഇടപെട്ടതായും, അമ്ബലപ്പുഴ പോലീസില്‍ പരാതി നല്‍കിയതായും യുവതി വീഡിയോയിൽ പറയുകയാണ്.
ഭര്‍ത്താവിന്റെ 90 വയസ്സായ മാതാവ് ഇവര്‍ക്കൊപ്പമാണ് കഴിയുന്നത്. ഇവരെ ഉപദ്രവിച്ചെന്ന് കാണിച്ചാണ് പ്രിയ രഞ്ജുവിനെതിരെ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് വിളിപ്പിച്ച സിഐ മനോജും ഭീഷണിപ്പെടുത്തുകയുണ്ടായി. ഉടന്‍ തന്നെ വീട്ടില്‍ നിന്നും ഇറങ്ങിപോകണമെന്നാണ് ഭീഷണി. കേറിച്ചെല്ലാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ ഭര്‍ത്താവും മക്കളുമായി ആത്മഹത്യ ചെയ്യും . തങ്ങളുടെ മരണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം രാഷ്ട്രീയക്കാര്‍ക്കും, പോലീസിനുമാണെന്നും യുവതി വീഡിയോയില്‍ പറയുന്നു .
Post Your Comments