കേരള നിയമ സഭയിലുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ചുള്ള കേസ് പിന്‍വലിക്കാന്‍ കോടതി തയ്യാറാകാത്തതിനെ കുറിച്ചും നിലവില്‍ രാഷ്ട്രായ അക്രമങ്ങള്‍ പെരുകുന്നതിനെ കുറിച്ചും വിശദീകരിച്ച് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. അതിന് പ്രധാന കാരണം ഇന്ത്യന്‍ ഭരണഘടനയിലെ സെക്ഷന്‍ 321 ആണെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം ഇതിനെ കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയത്.
2015 മാര്‍ച്ചില്‍ കേരള നിയമ സഭയിലുണ്ടായ ചില അക്രമ സംഭവങ്ങളെ കുറിച്ച് എടുത്ത കേസുകള്‍ കോടതിയില്‍ നിന്ന് പിന്‍വലിക്കാന്‍ കോടതി അനുവദിച്ചില്ല എന്ന് ഈ അടുത്ത് വന്നത് വലിയ ചര്‍ച്ചയായതാണ്. എങ്ങനെയാണ് ഇങ്ങനെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ആകുന്നത്. ക്രിമിനല്‍ നടപടി ക്രമത്തില്‍ 321 ആം വകുപ്പ് പ്രകാരം പബ്ലിക്ക് പ്രോസിക്യൂട്ടറോ അസിസ്റ്റന്റ് പ്രോസിക്യൂട്ടറോ നല്‍കുന്ന അപേക്ഷയില്‍ കോടതിയുടെ സമ്മത പ്രകാരം കേസുകള്‍ പിന്‍വലിക്കുന്നതിനേയാണ് ഇത്തരത്തില്‍ കേസുകള്‍ പിന്‍വലിക്കുന്നു എന്ന് പറയുന്നതെന്ന് ടിപി സെന്‍കുമാര്‍ പറഞ്ഞു.
ഒരു വിധി പ്രഖ്യാപിക്കുന്നതിന് മുമ്പായി അത്തരമൊരു നടപടി സ്വീകരിക്കാന്‍ സാധിക്കുന്നതാണ്. കേന്ദ്ര ഏജന്‍സിയോ കേന്ദ്രമോ ഏറ്റെടുത്ത കേസോ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. എന്നാല്‍ നമ്മള്‍ പതിവായി നമ്മള്‍ കാണുന്നത് ഇത്തരത്തില്‍ കേസുകള്‍ പിന്‍വലിക്കുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ എത്തുമ്പോള്‍ അവരുടെ പ്രവര്‍ത്തകര്‍ക്കു മേലുള്ള ആയിരകണക്കിന് കേസുകള്‍ പിന്‍വലിക്കുന്നതാണ്. ആദ്യകാലങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കുന്നതും പൊതുപ്രവര്‍ത്തകരെ അക്രമിക്കുന്നതുമായ കേസുകള്‍ പിന്‍വലിക്കാറില്ലായിരുന്നിരുന്നു. എന്നാല്‍ ഇന്നതല്ലാം മാറി എത്ര ഹീനമായ കേസും പിന്‍വലിക്കുന്നു. ഇതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഇതില്‍ നിന്നും ആരും മുക്തരല്ല. ഇതാണ് പ്രധാനമായും രാഷ്ട്രീയ അക്രമങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങള്‍ എന്ത് അക്രമം നടത്തിയാലും തങ്ങളുടെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ തങ്ങളുടെ മേലുള്ള കേസുകള്‍ പിന്‍വലിക്കുമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. ഇത് തന്നെയാണ് രാഷ്ട്രീയ അക്രമങ്ങള്‍ക്ക് കാരണം. വാസ്തവത്തില്‍ ഇന്ത്യയുടെ ഭരണഘടന അനുസരിച്ച് ഈ നിയമങ്ങള്‍ പുനരവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം പലപ്പോഴും പരാതിക്കാരന്റെ സമ്മതം ചോദിക്കാതെയാണ് കേസുകള്‍ പിന്‍വലിക്കപ്പെടാന്‍ രാഷ്ട്രീയക്കാരണങ്ങള്‍ താരുമാനിക്കപ്പെടുന്നതും നടപതികള്‍ ഉണ്ടാകുന്നതും. വളരെ ഹീനമായ രീതതിയില്‍ അക്രമം നടത്തിയ കേസുകളിലും നൂറ് ശതമാനം ശിക്ഷിക്കപ്പെടുമെന്നും ഉറപ്പുള്ള കേസുകള്‍ പോലും ഇത്തരത്തില്‍ പിന്‍വലിക്കപ്പെടാറുണ്ട്. അത് കാണുന്ന അക്രമകാരിക്ക് കൂടുതല്‍ അക്രമം നടത്താന്‍ പ്രേരകമാകുകയും ചെയ്യുന്നു. ഇതിലൂടെ പൊതുജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ സെക്ഷന്‍ 321 വകുപ്പ് ഒന്നുകില്‍ റദ്ദാക്കപ്പെടണം അല്ലെങ്കില്‍ കര്‍ശനമായ നിയന്ത്രണം കൊണ്ടുവരേണ്ടതാണെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
കാരണം ഇത് നമ്മുടെ നീതിന്യായവ്യസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത് ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുമെന്ന് കരുതിയല്ല ഈ നിയമം പ്രാബല്യത്തില്‍ വന്നത്. എന്നാല്‍ ഇന്ന് ആറായിരവും ഏഴായിരവും കേസുുകളാണ് വരുന്നത്. എന്നാല്‍ ഇതില്‍ ഒരു വൈരുദ്ധ്യവുമുണ്ട്. അധികാരത്തിലെത്താത്ത ബിജെപി പോലുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ളവര്‍ക്ക് ഇത്തരം കേസുകളില്‍ പുറത്തുവരാന്‍ സാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/drtpsenkumar/videos/3781426265200998/?vh=e&extid=NuWVeaGaXJRtluyF&d=n
Post Your Comments