
കൊല്ലം: ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ അവസാനമായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ചർച്ചയാകുന്നു. കാറിൽ നിന്നുള്ള ഒരു വീഡിയോയാണ് വിസ്മയ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിരുന്നത്. ഭർത്താവ് കിരൺ കുമാറിനെ ടാഗ് ചെയ്തു കൊണ്ടുള്ള പോസ്റ്റിന് താഴെ അനുശോചന സന്ദേശങ്ങൾ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. കിരണിനോടുള്ള ജനരോഷവും പോസ്റ്റിന് താഴെ കമന്റായി വന്നു കൊണ്ടിരിക്കുകയാണ്.
ജൂൺ എട്ടാം തീയതിയാണ് മഴയത്ത് കാറിൽ നിന്ന് പകർത്തിയതെന്ന് കരുതുന്ന വീഡിയോ വിസ്മയ ഫേയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഭർത്താവുമായി ചേർന്ന് നിൽക്കുന്ന ചിത്രം വിസ്മയ പ്രൊഫൈൽ പിക്ചറാക്കിയത്.
സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനങ്ങളാണ് വിസ്മയ അനുഭവിച്ചിരുന്നത്. ഇന്ന് പുലർച്ചെയാണ് ഭർത്താവ് കിരണിന്റെ വീട്ടിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ കിരൺ ഒളിവിൽ പോയി. ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/vismaya.vnair.376/posts/330373338794125
Post Your Comments