Latest NewsKeralaNews

നമ്മുടെ മുഖ്യമന്ത്രിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി.. ഭാഗ്യലക്ഷ്മി മാഡവും സുഹൃത്തുക്കളും ”സംസ്‌ക്കാര സമ്പന്നരായ” ധീര വനിതകളെന്ന് ഒരിയ്ക്കല്‍കൂടി തെളിയിച്ചിരിക്കുന്നു..വിജയന്‍ നായരെ വീട് കയറി തല്ലി സ്വയം നാറിയ ഭാഗ്യലക്ഷ്മിയ്‌ക്കെതിരെ ഷൈനി മധുസൂദനന്‍

തിരുവനന്തപുരം: നമ്മുടെ മുഖ്യമന്ത്രിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി.. ഭാഗ്യലക്ഷ്മി മാഡവും സുഹൃത്തുക്കളും ”സംസ്‌ക്കാര സമ്പന്നരായ” ധീര വനിതകളെന്ന് ഒരിയ്ക്കല്‍കൂടി തെളിയിച്ചിരിക്കുന്നു..വിജയന്‍ നായരെ വീട് കയറി തല്ലി സ്വയം നാറിയ ഭാഗ്യലക്ഷ്മിയ്ക്കെതിരെ ഷൈനി മധുസൂദനന്‍. കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ വൈറലായ ഒന്നാണ് സംസ്‌ക്കാര സമ്പന്നരായ” ധീര വനിതകളുടെ പ്രവര്‍ത്തി.
സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബര്‍ വിജയ് പി.നായരെയാണ് ഭാഗ്യലക്ഷ്മിയും സംഘവും കൈകാര്യം ചെയ്തത്. ഇപ്പോഴെന്തായി പി.വിജയന്‍ നായരും യൂട്യൂബും വമ്പന്‍ ഹിറ്റ്.

read also : ‘ഒരുത്തനിട്ട് പൊട്ടിച്ചപ്പോഴേക്കും എത്ര പേർക്കാണ് കൊണ്ടത്’; അശ്ലീല പ​രാ​മ​ർ​ശം നടത്തിയ യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ദീപ നിശാന്ത്

പത്തോ നൂറോ പേര്‍ കണ്ട് വലിയ കാര്യമാക്കാതിരുന്ന സംഗതി മൂന്നു ‘ധീര വനിത’കളുടെ ‘സമയോചിതമായ ‘ ഇടപെടലിലൂടെ നാടു മുഴുവന്‍ അറിഞ്ഞു. അതെ നമ്മുടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മാഡവും സുഹൃത്തുക്കളുമാണ് ആ ”സംസ്‌ക്കാര സമ്പന്നരായ” ധീര വനിതകള്‍.

വിവാദങ്ങളുടെ നടുവില്‍ ഒന്നു ശ്വാസം വിടാന്‍ പോലും സമയം കിട്ടാതെ ഇരിക്കുന്ന മുഖ്യമന്ത്രിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി സമ്മാനിക്കാനെ ഇവരുടെ ഈ ധീരപ്രവൃത്തിക്കു കഴിഞ്ഞുള്ളു എന്നതാണ് വാസ്തവം.

ഇപ്പോള്‍ ഡോ. വിജയന്‍ നായരെ വീട് കയറി തല്ലുകയും ലാപ്ടോപ്പ് മോഷ്ടിക്കുകയും ചെയ്ത ഭാഗ്യലക്ഷ്മിയ്ക്കെതിരെ വീട്ടമ്മയായ ഷൈനി മധുസൂദനന്റെ ഫെയ്സ്ബുക്ക് ലൈവാണ ്വൈറലാകുന്നത്.

ഷൈനിയുടെ വാക്കുകള്‍ ഇങ്ങനെ..

വളരെ ‘സംസ്‌ക്കാര സമ്പന്ന’യായ സ്ത്രീയാണ് അവര്‍. നമ്മുടെ മുഖ്യമന്ത്രിയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി ഇരിക്കട്ടെ. മുഖ്യമന്ത്രി അങ്ങ് കയറൂരി വിട്ടിരിക്കുന്ന ഈ സാധനങ്ങളെ ചങ്ങലക്കിട്ടില്ലെങ്കില്‍ ഈ നാട് മുടിയും. നാണവും മാനവുമുണ്ടോ സ്ത്രീയെ നിങ്ങള്‍ക്ക്. അയാളുടെ വീഡിയോക്ക് നിങ്ങള്‍ പ്രതികരിക്കാന്‍ പോയപ്പോള്‍ ഈ നാട് മുഴുവന്‍ അറിഞ്ഞു നിങ്ങള്‍ ആരാണെന്ന്.

ഷൈനിയുടെ വീഡിയോയിലെ വാചകങ്ങള്‍ മുഴുവന്‍ അറിയണമെങ്കില്‍ ആ വൈറല്‍ വീഡിയോ കാണുക തന്നെ വേണം…

വീഡിയോ കാണാം…

 

shortlink

Related Articles

Post Your Comments

Related Articles


Back to top button