ആലപ്പുഴ : സിപിഎം നേതാവും പോലീസും ചേർന്ന് ഭീഷണിപ്പെടുത്തുന്നതായി യുവതി. പ്രിയ രഞ്ജു എന്ന യുവതിയാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ ഈക്കാര്യം പറയുന്നത്. ഭർത്താവിനും, മൂന്ന് കുട്ടികൾക്കുമൊപ്പം ഭർതൃവീട്ടിലാണ് യുവതി താമസിച്ചുവരുന്നത്. ചില കുടുംബ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ സിപിഎം ലോക്കൽ സെക്രട്ടറിയായ ശ്രീകുമാർ ഇടപെട്ടതായും, അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയതായും യുവതി പറയുന്നു.
ഭർത്താവിന്റെ 90 വയസ്സായ മാതാവ് ഇവർക്കൊപ്പമാണ് താമസിക്കുന്നത്. ഇവരെ ഉപദ്രവിച്ചെന്ന് കാണിച്ചാണ് പ്രിയ രഞ്ജുവിനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പരാതിയെ തുടർന്ന് വിളിപ്പിച്ച സിഐ മനോജും ഭീഷണിപ്പെടുത്തി. ഉടൻ തന്നെ വീട്ടിൽ നിന്നും ഇറങ്ങിപോകണമെന്നാണ് ഭീഷണി. കേറിച്ചെല്ലാൻ മറ്റൊരിടമില്ലാത്തതിനാൽ ഭർത്താവും മക്കളുമായി ആത്മഹത്യ ചെയ്യും. തങ്ങളുടെ മരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം രാഷ്ട്രീയക്കാർക്കും, പോലീസിനുമാണെന്നും യുവതി വീഡിയോയിൽ പറയുന്നു.
Post Your Comments