മനാമ: ബഹറിനിൽ മലയാളി ഉൾപ്പടെ രണ്ട് ഇന്ത്യക്കാരരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൃശ്ശൂര്‍ സ്വദേശി സുകുമാരമേനോന്റെ മകന് സുനില്‍ മേനോനാണ് (44) ആത്മഹത്യ ചെയ്ത മലയാളി. ഇദ്ദേഹത്തെ ഗുദേബിയയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കയയ്ക്കും.
അല്‍ വഹാ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടിങ് കമ്ബനിയില്‍ ജോലിചെയ്യുന്ന അനന്തം ശിവപ്രകാശനെ (49) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് റിഫയിലെ താമസസ്ഥലത്താണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയാണ്. പോലീസെത്തി മൃതദേഹം സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
Post Your Comments