ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ സെമി ഫൈനലിലേയ്ക്ക് അനായാസ ജയം നേടി ഇന്ത്യന്‍ താരങ്ങളായ ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവും സമീര്‍ വര്‍മയും.വനിതാ വിഭാഗത്തില്‍ ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് സിന്ധു സെമിയില്‍ കടന്നത്. അതേസമയം യു.എസിന്റെ സാങ് ബെയ്വാനെയാണ് സിന്ധു അവസാന ഗ്രൂപ്പ് മത്സരത്തില്‍ തറപ്പറ്റിച്ചത്. സ്കോര്‍: 21-9, 21-15.
അതേസമയം പുരുഷ വിഭാഗത്തിലെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളില്‍ സമീര്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്നുള്ള രണ്ട് കളികളിലും ജയിച്ചാണ് താരം അവസാന നാലിലെത്തിയത്.നിര്‍ണായകമത്സരത്തില്‍ തായ്ലന്‍ഡിന്റെ കെന്റാപോണ് വാങ്ചറോയനെ 21-9, 21-18 എന്ന സ്കോറില്‍ കീഴടക്കിയായിരുന്നു സമീര്‍ സെമിയില്‍ സ്ഥാനമുറപ്പിച്ചത്. സെമിയി മത്സരങ്ങളില്‍ സിന്ധു തായ്ലന്‍ഡിന്റെ രചാനോക് ഇന്റാനോണിനേയും സമീറിര്‍ ചൈനയുടെ ഷി യുകിയുയേയും നേരിടും.
Post Your Comments