ദുബായ്: ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ പാകിസ്ഥാൻ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ദുബായിലാണ് മത്സരം. കിരീട നേട്ടത്തിലേക്ക് ഏറ്റവും പ്രതീക്ഷ കല്‍പ്പിക്കപ്പെടുന്ന ടീമുകളാണ് പാകിസ്ഥാനും ഓസ്‌ട്രേലിയയും. പാകിസ്ഥാൻ കളിച്ച 5 മത്സരത്തിലും നേടിയത് ഏകപക്ഷീയമായ വിജയമായിരുന്നു. നായകന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേരുന്ന ഓപ്പണിങ് നിര തന്നെയാണ് പാകിസ്ഥാന്റെ കരുത്ത്.
സീനിയര്‍ താരങ്ങളായ ഹഫീസും മാലിക്കും മികച്ച ഫോമിലാണ്. ലോകകപ്പിലെ തന്നെ മികച്ച പേസ് നിരയാണ് പാകിസ്ഥാന്റെ പ്രധാന പ്രതീക്ഷ. ഷഹീന്‍ അഫ്രീദിയും ഹസനലിയും ഹാരിസ് റൗഫും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
Read Also:- മുഖത്തെ കുഴികൾ മറയ്ക്കാൻ ഇതാ ഒരു എളുപ്പവഴി!
മറുവശത്ത് ഓസ്‌ട്രേലിയയും കൂടുതല്‍ ആശ്രയിക്കുന്നത് ഓപ്പണര്‍മാരെയാണ്. ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും മികച്ച ഒത്തിണക്കത്തോടെ കളിക്കുന്നു. പക്ഷേ മധ്യനിരയുടെ സ്ഥിരതയില്ലായ്മ ഓസീസിന് തലവേദനയാകുന്നുണ്ട്. കമിന്‍സും ഹേസില്‍വുഡും സാംപെയുമൊക്കെ മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്. സ്റ്റാര്‍ക്ക് കൂടി അവസരത്തിനൊത്തുയര്‍ന്നാല്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ഫൈനൽ ബർത്തുറപ്പിക്കാം.
Post Your Comments