Latest NewsKeralaNews

പിഎൻബി മെറ്റ് ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022: ആറാമത് എഡിഷൻ സമാപിച്ചു

അടുത്ത മാസം മുതലാണ് ചാമ്പ്യൻഷിപ്പിന്റെ അടുത്ത ഘട്ടം ആരംഭിക്കുക

പിഎൻബി മെറ്റ് ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2022 ന് സമാപനം. ഇത്തവണ ചാമ്പ്യൻഷിപ്പിന്റെ ആറാമത് എഡിഷനാണ് തൃശ്ശൂരിൽ സംഘടിപ്പിച്ചത്. സംസ്ഥാനത്തുടനീളമുള്ള 500-ലധികം താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ എത്തിയത്. റിപ്പോർട്ടുകൾ പ്രകാരം, അഞ്ച് ഘട്ടങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.

ഇത്തവണ അണ്ടർ 17 ബോയ്സ് സിംഗിൾസ് വിഭാഗത്തിൽ എറണാകുളം സ്വദേശിയായ ബിജോൺ ജെയ്സനും പെൺകുട്ടികളുടെ സിംഗിൾസ് വിഭാഗത്തിൽ ആലപ്പുഴ സ്വദേശി ഗൗരി ആനന്ദും കിരീടം നേടി. അടുത്ത മാസം മുതലാണ് ചാമ്പ്യൻഷിപ്പിന്റെ അടുത്ത ഘട്ടം ആരംഭിക്കുക. സെപ്തംബർ 25 മുതൽ 28 വരെ നടക്കുന്ന ടൂർണമെന്റിന് ഇത്തവണ അഹമ്മദാബാദ് ആണ് ആതിഥേയം വഹിക്കുന്നത്.

Also Read: കിടപ്പുരോഗിയായ അൻപത്തിരണ്ടുകാരൻ മരിച്ചത് വീട്ടുകാരുടെ പരിചരണത്തിലെ വീഴ്ച്ച മൂലം: പരാതിയുമായി നാട്ടുകാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button