AustraliaCricketLatest NewsNewsInternational

ട്വെന്റി 20 ലോകകപ്പ്: പാകിസ്ഥാനെ തരിപ്പണമാക്കി ഓസ്ട്രേലിയ ഫൈനലിൽ

വഴിത്തിരിവായി മാത്യു വെയ്ഡിന്റെ ബാറ്റിംഗ്

ദുബായ്: ട്വെന്റി 20 ലോകകപ്പ് രണ്ടാം സെമി ഫൈനലിൽ പാകിസ്ഥാനെതിരെ തകർപ്പൻ ജയം നേടി ഓസ്ട്രേലിയ. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ മുഹമ്മദ് റിസ്വാന്റെയും ഫഖർ സമാന്റെയും അർദ്ധ സെഞ്ചുറികളുടെ മികവിൽ 4 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. റിസ്വാൻ 52 പന്തിൽ 67 റൺസ് നേടിയപ്പോൾ 32 പന്തിൽ 55 റൺസുമായി സമൻ പുറത്താകാതെ നിന്നു. ബാബർ അസം 39 റൺസെടുത്തു. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് 38 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു.

Also Read:ഗുരുവായൂരപ്പന്റെ പന്ത്രണ്ട് ഭാവങ്ങൾ

മറുപടി ബാറ്റിംഗിൽ ഡേവിഡ് വാർണർ ഓസ്ട്രേലിയക്കായി 49 റൺസ് നേടി. 17 പന്തിൽ പുറത്താകാതെ 41 റൺസ് നേടിയ മാത്യു വെയ്ഡും 31 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്ന മാർക്കസ് സ്റ്റോയ്നിസും അവസാന ഓവറുകളിൽ ആഞ്ഞടിച്ച് ഓസ്ട്രേലിയക്ക് തകർപ്പൻ വിജയം സമ്മാനിക്കുകയായിരുന്നു. മാത്യു വെയ്ഡിന്റെ അനായാസ ക്യാച്ച് ഹസൻ അലി നഷ്ടപ്പെടുത്തിയത് മത്സരത്തിൽ വഴിത്തിരിവായി. ഷഹീൻ അഫ്രീഡി എറിഞ്ഞ 19ആം ഓവറിൽ തകർപ്പൻ മൂന്ന് സിക്സറുകൾ പായിച്ച് വെയ്ഡ് ഓസീസിന് അവിശ്വസനീയ ജയവും ഫൈനൽ പ്രവേശവും ഉറപ്പാക്കി. 26 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ശദബ് ഖാൻ പാകിസ്ഥാന് വേണ്ടി ബൗളിംഗിൽ തിളങ്ങി.

സ്കോർ:

പാകിസ്ഥാൻ:  20 ഓവറിൽ 176/4

ഓസ്ട്രേലിയ: 19 ഓവറിൽ 177/5

ദുബായിൽ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡാണ് ഓസ്ട്രേലിയയുടെ എതിരാളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button