ഡര്ബന്: അടുത്ത വര്‍ഷം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരത്തില്‍ വിജയി ആരാകുമെന്നു പ്രവചിച്ച് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്സന്. അടുത്ത ലോകകപ്പ് വിജയികളെ തീരുമാനിക്കുന്നതിൽ ഇംഗ്ലണ്ടിലെ കാലാവസ്ഥനിര്ണായക ഘടകമാവും. തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ എല്ലാ ടീമുകള്‍ക്കും തുല്യസാധ്യതയുണ്ട്. മൂടിക്കെട്ടിയ അന്തരീക്ഷമാണെങ്കില്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ സ്വിംഗും സീമും ലഭിക്കുമെന്നതിനാൽ ഇംഗ്ലണ്ടിനാണ് ഏറ്റവും കൂടുതല്‍ സാധ്യത. സമകാലീന ക്രിക്കറ്റ് ഉന്നത നിലവാരം പുലര്‍ത്തുന്നില്ല. എട്ടോ പത്തോ വര്‍ഷം മുമ്പത്തെ നിലവാരം ഇന്നത്തെ ക്രിക്കറ്റിനില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്നത്തെ ക്രിക്കറ്റിലെ ഒരേയൊരു ആഗോള സൂപ്പര്‍ സ്റ്റാറെന്നും പീറ്റേഴ്സന് പറഞ്ഞു.
Post Your Comments