CricketLatest NewsNewsSports

ഐപിഎൽ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും : ആദ്യ മത്സരം കൊൽക്കത്തയിൽ

ഉദ്ഘാടന ദിനമായ ഇന്ന് ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും

കൊൽക്കത്ത : ഐപിഎൽ മാമാങ്കത്തിന് ഇന്ന് തുടക്കമാകും. പതിനെട്ടാമത് സീസണിന് ഇന്ന് കൊൽക്കത്തയിലാണ് ആരംഭം കുറിക്കുക. പത്ത് ടീമുകളാണ് ഇത്തവണ ഐപിഎൽ പോരാട്ടത്തിന് ഇറങ്ങുന്നത്.

ഉദ്ഘാടന ദിനമായ ഇന്ന് ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഈ സീസണിൽ ഇരു ടീമുകളും പുതിയ ക്യാപ്റ്റൻമാരുമായാണ് മത്സരത്തിനിറങ്ങുന്നത്. അജിങ്ക്യ രഹാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നയിക്കുമ്പോൾ രജത്ത് പട്ടീദാറാണ് ആർസിബിയുടെ പുതിയ നായകൻ. ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയത് 35 തവണ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 21 മൽസരങ്ങളിൽ ജയിച്ചപ്പോൾ റോയൽ ചലഞ്ചേഴ്സിന് ജയിക്കാനായത് 14 മൽസരങ്ങളിൽ മാത്രം. മുൻതൂക്കം നിലവിലെ ചാമ്പ്യനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എന്ന് വ്യക്തം. എന്നിരുന്നാലും വിരാട് കോലി അടക്കമുള്ള തലയെടുപ്പുള്ള താരങ്ങൾ റോയൽ ചലഞ്ചേഴ്സ് നിരയിലുണ്ട്.

അതേ സമയം ന്യൂനമർദ്ദം നിലനിൽക്കുന്നതിനാൽ കൊൽക്കത്തയിൽ ഇന്ന് ഓറഞ്ച് അലർട്ട് ഉണ്ട്. കളി മഴയെടുക്കുമോ എന്ന ആശങ്കയും ആരാധകർക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button