KeralaLatest NewsNews

ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു : അന്‍പതുകാരന്‍ മരിച്ചു

വാഴമുട്ടത്തുളള സ്വകാര്യ ടര്‍ഫിലാണ് സംഭവം

തിരുവനന്തപുരം: ക്രിക്കറ്റ് കളിക്കുന്നതിനിടെ അന്‍പതുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. ആനയറ അരശുംമൂട് സ്വദേശി ആര്‍ ലക്ഷ്മണ കുമാര്‍ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ വാഴമുട്ടത്തുളള സ്വകാര്യ ടര്‍ഫിലാണ് സംഭവം.

read also: മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിക്ക് നേർക്ക് അതിക്രമം : പ്രക്ഷോഭക്കാരെ തുരത്തിയോടിച്ച് സുരക്ഷാസേന

ഓട്ടോ ഡ്രൈവറാണ് ലക്ഷ്മണ കുമാര്‍. ബൗളിങ് ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ലക്ഷ്മണ കുമാറിനെ വിശ്രമമുറിയില്‍ എത്തിച്ച്‌ വെള്ളവും ബിസ്‌ക്കറ്റും നല്‍കി. ശാരിരീക അസ്വസ്ഥത കൂടിയതോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ തിരുവല്ലം പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യ: സ്മിത. മക്കള്‍ അമല്‍കുമാര്‍, അതുല്‍ കുമാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button