Latest NewsKerala

പ്രീ സ്‌കൂളുകള്‍ക്കായി സമഗ്ര നയം

കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം 420 സ്‌കൂളുകളില്‍ അങ്കണവാടികളെ ബന്ധിപ്പിച്ച് കൊണ്ട് ക്ലസ്റ്റര്‍ അധിഷ്ഠിത പ്രീ സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നുണ്ട്.

തിരുവനന്തപുരം: പ്രീ സ്‌കൂളുകള്‍ക്ക് വേണ്ടി ഉടന്‍ സമഗ്ര നയം രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. വിവിധ കേന്ദ്രങ്ങള്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ നിര്‍ദേശങ്ങള്‍ ഏകോപിപ്പിച്ച് ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂളുമായി സഹകരിച്ചുകൊണ്ടാണ് എസ്.സി.ഇ.ആര്‍.ടി നിയമ നിര്‍മാണം നടത്തുന്നത്.

കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം 420 സ്‌കൂളുകളില്‍ അങ്കണവാടികളെ ബന്ധിപ്പിച്ച് കൊണ്ട് ക്ലസ്റ്റര്‍ അധിഷ്ഠിത പ്രീ സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. 50 വിദ്യാര്‍ത്ഥികള്‍ പോലും ഇല്ലാതെ ഹൈസ്‌കൂള്‍ വിഭാഗം വരെ കേരളത്തില്‍ ഇപ്പോള്‍ 2,797 വിദ്യാലയങ്ങളുണ്ട്. ഇതില്‍ തന്നെ സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം 1,213 ആണ്. എയ്ഡഡ് സ്‌കൂളുകളുടെ എണ്ണം 1,523 ഉം അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ എണ്ണം 61ഉം ആണ്. ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ കുറഞ്ഞത് 50 വിദ്യാര്‍ത്ഥികള്‍ എങ്കിലും ഇല്ലാതെ 21 സ്‌കൂളുകള്‍ സര്‍ക്കാര്‍ മേഖലയിലും ഒരു എയ്ഡഡ് ജനറല്‍ സ്‌കൂളുമുണ്ടെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button