
പത്തനംതിട്ട : വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശി രാരിഷാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണവും നിലവിലെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമായിട്ടില്ല.
Post Your Comments