KeralaLatest News

പാഠപുസ്തകമല്ല ദിശാബോധമുള്ള പാഠ്യപദ്ധതിയാണ് സ്‌കൂളുകള്‍ക്ക് ആവശ്യമെന്ന് മന്ത്രി സി.രവീന്ദ്രനാഥ്

തിരുവനന്തപുരം : കേരളത്തിലെ സ്‌കൂളുകളില്‍ ദിശബോധമുള്ള പാഠ്യപദ്ധതിയാണെ അവശ്യമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. പാലക്കാട് ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ശതാബ്ദിയാഘോഷപരിപാടികളുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.ശാസ്ത്രം പഠിച്ചാലും ശാസ്ത്രബോധമില്ലായ്മയുണ്ട്. ഇവിടെയാണ് ഇന്നത്തെ പാഠ്യദ്ധതിയുടെ കുഴപ്പം. മാര്‍ക്ക് നേടാന്‍വേണ്ടി മാത്രം പഠിക്കരുത് .

വിവരശേഖരണത്തിനപ്പുറം അറിവുനേടുക എന്ന തലത്തിലേക്ക് കൂടി വിദ്യാഭ്യാസം മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ കേരളത്തില്‍ വിദ്യാഭ്യാസത്തെ നയിക്കുന്നത് കേരളത്തിലെ ജനങ്ങളാണെന്നും കോര്‍പ്പറേറ്റുകളോ മൂലധനങ്ങളോ ഒന്നുമല്ലെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button