തിരുവനന്തപുരം : കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും അപര്യാപ്തതകളുണ്ടെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്ര നാഥ്. ഇന്നലെ കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധി സംസ്ഥാന സര്‍ക്കാരിനെ സ്‌കൂളുകളുടെയും അശുപത്രികളുടെയും ദൗര്‍ബല്യങ്ങള്‍ എടുത്ത് കാട്ടി വിമര്‍ശിച്ചത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രവീന്ദ്രനാഥ് രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചത്.
പ്രിയപ്പെട്ട രാഹുല്‍ജീ, താങ്കള്‍ തിരക്കിലാണ് എന്നറിയാം. എങ്കിലും താങ്കളുടെ വിലപ്പെട്ട സമയത്തില്‍ നിന്നും പതിനഞ്ച് മിനിറ്റെങ്കിലും മാറ്റിവെച്ച് കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ താങ്കളെ ആദരപൂര്‍വം ക്ഷണിക്കുന്നു. ഇപ്പോള്‍ ഞങ്ങളുടെ പ്രൈമറി വിദ്യാലയങ്ങളില്‍ പീനോത്സവം നടന്നു വരികയാണ്. താങ്കള്‍ക്ക് പീനോത്സവത്തില്‍ പങ്കാളിയായി ഞങ്ങളുടെ കുട്ടികള്‍ ആര്‍ജിച്ച ശേഷികളും അറിവുകളും നേരില്‍ കണ്ട് മനസ്സിലാക്കാം.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികള്‍ താങ്കളൊന്ന് കാണൂ. ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള അറിവുകളും പ്രവഹിച്ചെത്തുന്ന സാങ്കേതികവിദ്യാ സൗഹൃദ ക്ലാസ് മുറികളില്‍ ഞങ്ങളുടെ കുട്ടികള്‍ പീനം നടത്തുന്നത് കണ്ടറിയൂ.- മന്ത്രി രവീന്ദ്രനാഥ് കുറിപ്പില്‍ പറയുന്നു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ഉറപ്പുവരുത്തുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ ലഭിച്ച പിന്തുണയും അംഗീകാരവും ബഹുജനങ്ങളിലുണ്ടായ സ്വീകാര്യതയും അനന്യമാണ്. കഴിഞ്ഞ ഇരുപത്തി അഞ്ച് വര്‍ഷക്കാലത്തെ ചരിത്രം തിരുത്തി എഴുതി സ്‌കൂള്‍ പ്രവേശന ഗ്രാഫ് നിവര്‍ന്നു നിന്നത് ഈ ജനകീയാംഗീകാരത്തിനുള്ള മികച്ച തെളിവാണ്. മികവിന്റെ വര്‍ഷമായാണ് 201819 അക്കാദമിക വര്‍ഷം സര്‍ക്കാര്‍ കണക്കാക്കിയിട്ടുള്ളത്. ഇതിനകം പുറത്തുവന്നിട്ടുള്ള പീന റിപ്പോര്‍ട്ടുകളെല്ലാം തെളിയിക്കുന്നത് നാം മികവിന്റെ വര്‍ഷത്തില്‍ തന്നെയാണെന്നാണ്. എന്നും അദ്ദേഹം കുറിപ്പില്‍ പറഞ്ഞു
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികൾക്കും ഉറപ്പുവരുത്തുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയ ബഹുമുഖ പ്രവർത്തനങ്ങൾക്ക് കക്ഷിരാഷ്ട്രീയ ഭേദമന്യേ ലഭിച്ച പിന്തുണയും അംഗീകാരവും ബഹുജനങ്ങളിലുണ്ടായ സ്വീകാര്യതയും അനന്യമാണ്. കഴിഞ്ഞ ഇരുപത്തി അഞ്ച് വർഷക്കാലത്തെ ചരിത്രം തിരുത്തി എഴുതി സ്കൂൾ പ്രവേശന ഗ്രാഫ് നിവർന്നു നിന്നത് ഈ ജനകീയാംഗീകാരത്തിനുള്ള മികച്ച തെളിവാണ്. മികവിന്റെ വർഷമായാണ് 2018-19 അക്കാദമിക വർഷം സർക്കാർ കണക്കാക്കിയിട്ടുള്ളത്. ഇതിനകം പുറത്തുവന്നിട്ടുള്ള പoന റിപ്പോർട്ടുകളെല്ലാം തെളിയിക്കുന്നത് നാം മികവിന്റെ വർഷത്തിൽ തന്നെയാണെന്നാണ്. ഇത്രയേറെ നേട്ടങ്ങൾ കൈവരിച്ച ജനതയുടെ മുഖത്ത് നോക്കി കോൺഗ്രസ് പ്രസിഡണ്ട് രാഹുൽ ഗാന്ധി ഒരു ചോദ്യം ചോദിച്ചു. അദ്ദേഹത്തിന് അറിയേണ്ടത് “കേരളത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും എവിടെ?” എന്നാണ്.
പ്രിയപ്പെട്ട രാഹുൽജീ, താങ്കൾ തിരക്കിലാണ് എന്നറിയാം. എങ്കിലും താങ്കളുടെ വിലപ്പെട്ട സമയത്തിൽ നിന്നും പതിനഞ്ച് മിനിറ്റെങ്കിലും മാറ്റിവെച്ച് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ സന്ദർശിക്കാൻ ഞാൻ താങ്കളെ ആദരപൂർവം ക്ഷണിക്കുന്നു. ഇപ്പോൾ ഞങ്ങളുടെ പ്രൈമറി വിദ്യാലയങ്ങളിൽ പoനോത്സവം നടന്നു വരികയാണ്. താങ്കൾക്ക് പoനോത്സവത്തിൽ പങ്കാളിയായി ഞങ്ങളുടെ കുട്ടികൾ ആർജിച്ച ശേഷികളും അറിവുകളും നേരിൽ കണ്ട് മനസ്സിലാക്കാം.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ താങ്കളൊന്ന് കാണൂ. ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള അറിവുകളും പ്രവഹിച്ചെത്തുന്ന സാങ്കേതികവിദ്യാ സൗഹൃദ ക്ലാസ് മുറികളിൽ ഞങ്ങളുടെ കുട്ടികൾ പoനം നടത്തുന്നത് കണ്ടറിയൂ.
പ്രഥം എന്ന സർക്കാറിതര ഏജൻസി 2019 ജനുവരി 15ന് പ്രസിദ്ധീകരിച്ച ഗ്രാമീണ ഇന്ത്യയുടെ ആന്വൽ സ്റ്റാറ്റസ് ഓഫ് എജ്യുക്കേഷൻ റിപ്പോർട്ട് താങ്കൾ കാണേണ്ടതാണ്. കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തകർക്ക് ആവേശം പകരുന്ന, അഭിമാനാർഹമായ നേട്ടങ്ങളാണ് ഈ റിപ്പോർട്ടിൽ ചേർത്തിരിക്കുന്നത്. സ്കൂൾ പ്രവേശനം, ഭാഷാ – ഗണിത ശേഷികളുടെ ആർജനം, ഹാജർനില, കമ്പ്യൂട്ടർ ഉപയോഗം, ഉച്ചഭക്ഷണം, കുടിവെള്ളം, ലൈബ്രറി എന്നിങ്ങനെ എല്ലാ മേഖലകളിലും കേരളം ബഹുദൂരം മുന്നിലാണെന്ന് അവർ റിപ്പോർട്ട് രേഖപ്പെടുത്തിയിരിക്കുന്നു. ഈ അവസരത്തിൽ താങ്കൾ ഇതുകൂടി പരിശോധിക്കുന്നത് നന്നാവും.
കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ള നീതി ആയോഗ് രണ്ടാഴ്ച മുമ്പ് പുറത്തുവിട്ട രേഖയിലെ വിവരങ്ങൾ താങ്കൾ കണ്ടുവോ എന്നറിയില്ല. ഏതായാലും സമഗ്ര ശിക്ഷയുടെ പ്രവർത്തനങ്ങൾ ചിട്ടയായും ഫലപ്രദമായും നടപ്പിലാക്കുന്നതിൽ ഒന്നാമത് കേരളമാണെന്ന് നീതി ആയോഗ് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട് എന്നു കൂടി ഓർക്കുമല്ലോ?
വിദ്യാഭ്യാസ കച്ചവടക്കാരുടെ താല്പര്യങ്ങൾക്കനുസൃതമായി പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുക എന്ന നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അടച്ചുപൂട്ടിയ നാല് സ്കൂളുകൾ ഏറ്റെടുക്കാൻ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ തീരുമാനിച്ചതും, ആ തീരുമാനം വളരെ വേഗം നടപ്പിലാക്കിയതും താങ്കൾ ശ്രദ്ധിക്കേണ്ടതായിരുന്നു. പുതുമയാർന്ന പരിപാടികളിലൂടെ കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തി കേരളത്തിലെ പൊതുവിദ്യാലയങ്ങളെയെല്ലാം മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ് നമ്മുടെ എല്ലാവരുടെയും ലക്ഷ്യം. ജനകീയ ജനാധിപത്യ മതനിരപേക്ഷ വിദ്യാഭ്യാസത്തിലൂടെ കെട്ടിലും മട്ടിലും ഗുണമേന്മയിലും അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കാനാണ് നമ്മുടെ പദ്ധതി. താങ്കൾ ഉൾപ്പെടെ ഇന്ത്യൻ സമൂഹത്തിന്റെ ശ്രദ്ധയിൽ കേരളീയ വിദ്യാഭ്യാസത്തെ പ്രതിഷ്ഠിക്കാനുള്ള ജാഗ്രത്തായ പ്രവർത്തനങ്ങളിൽ നമ്മൾ കൂടുതൽ ഉത്സാഹത്തോടെ വ്യാപൃതരാകട്ടെ. അപ്പോഴും പുതിയ ചോദ്യങ്ങളും ഉത്തരങ്ങളുമായി നമ്മുടെ നേട്ടങ്ങൾ കാണാൻ താങ്കൾ വീണ്ടും എത്തണേ.
https://www.facebook.com/prof.c.raveendranath/posts/2240916919460807?__xts__%5B0%5D=68.ARA7MG0zialluhJg28DYoxhCN4WCVGEuFqCB9BLZHo1hEyaZGqWMS1NVlJaBNljsI174roKiaJgrlie1V_v-wpz9vR6ceQUSOow5-oea8H2FcbDDD5bQmtHrvBdwmi6RBkoppQt0RxrEI1NGiHVnC3EHJ5hrTQLztw_ZfBPyhOrHMtt9DqbqBT-szm1NqOAhwJu3X414oDFdesioc4wCXdDUhyXFOVhsgS_rJyk5VUwYL8-Usw7vNBGRlRwDWcEJCvmZpr85KNsrCioFs6cOealJDOcJZsu5z2DqzppOF78X5DdcI1a7ikGJ3uOUZ-oaypVr3R30Qo8OTKy-knNo1yft&__tn__=-R
Post Your Comments