തൃശ്ശൂര്‍ :പൊതു വിദ്യാഭ്യാസ രംഗത്തു ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. അടുത്ത പ്രവേശനോത്സവത്തിനു മുന്‍പ് സംസ്ഥാനത്തെ എല്‍ പി,യു പി ക്ലാസ്സ് റൂമുകള്‍ ഹൈ ടെക് ആക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റത്തൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ ഹൈ ടെക് ക്ലാസ്സ് റൂമുകളുടെ നിര്‍മാനോദ്ഘടനവും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സര്‍ക്കാര്‍ സ്‌കൂളുകളെ ആധുനികനിലവാരത്തിലേക്ക് ഉയര്‍ത്തും. ഇതിനു വേണ്ട പ്രവര്‍ത്തന പദ്ധതികളുമായിട്ടാണ് സര്‍ക്കാര്‍ മുന്‍പോട്ട് പോകുന്നതു. വിദ്യാഭ്യാസ രംഗത്തു മികവിന്റെ കേന്ദ്രങ്ങളായി ഓരോ വിദ്യാലയങ്ങളും മാറേണ്ടതുണ്ട് ഹൈ ടെക് ക്ലാസ്സ് റൂമുകളുടെ നിര്‍മ്മാണം, സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണം, സിലബസ് പരിഷ്‌ക്കരണം, അധ്യാപക പരിശീലനം എന്നി നാല് ഘട്ടങ്ങളിലൂടെ പൊതു വിദ്യാഭ്യാസ രംഗത്തെ നവീകരിക്കും.
കുട്ടികളിലെ സര്‍ഗ്ഗ ശേഷി വികസനമാണ് വിദ്യാഭാസംകൊണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനു സഹായകരമാകുന്ന രീതിയിയിലേക്കു പഠനനിലവാരം ഉയരണം. സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ സജ്ജമാകുന്നതിലൂടെ പുതിയ വിദ്യാഭ്യാസ സംസ്‌കാരത്തിന് കേരളം തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments