അങ്കാറ: സൗദി മാധ്യമ പ്രവര്ത്തകന് ജമാല്‍ ഖഷോഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതില്‍ രാജ്യാന്തര അന്വേഷണം വേണമെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്ലുട് കവ്സോഗ്ളു. ബ്രസല്‍സില്‍ വെച്ച് നാറ്റോ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം അന്തര്‍ദ്ദേശീയ അന്വേഷണം വേണമെന്നുളള ആവശ്യം മുന്നോട്ട് വെച്ചത്. മാധ്യമപ്രവര്‍ത്തകന്റെ വധത്തില്‍ രണ്ട് സൗദി പൗരന്മാര്ക്കെതിരെ ഈസ്റ്റാംബൂളിലെ ചീഫ് പ്രോസിക്യൂട്ടര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിന് മുമ്പ് അറസ്റ്റിലായ 5 പേര്‍ക്ക് വധശിക്ഷ നല്‍കണമെന്നും സൗദി പ്രോസിക്യൂട്ടറുടെ പക്ഷം .
വിവാഹമോചന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ എത്തിയ ഖഷോഗിയെ കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നുവെന്നാണ് ഇതുവരെ ലഭ്യമായിട്ടുളള വിവരങ്ങള്‍. മൃതദേഹം കഷ് ണങ്ങളായി മുറിച്ച് ആസിഡില്‍ അലിയിച്ച് കളഞ്ഞുവെന്നും ആരോപണമുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ കടുത്ത വിമര്‍ശകനായിരുന്നു കൊല്ലപ്പെട്ട ഖഷോഗി.
Post Your Comments