റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ സൗഹൃദം പങ്കിടുന്ന ചിത്രത്തിൽ അസ്വസ്ഥയായി കൊല്ലപ്പെട്ട പത്രപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കാമുകി.
മുഹമ്മദ് ബിൻ സൽമാന്റെ സ്ഥിരം വിമർശകനായിരുന്ന ജമാൽ ഖഷോഗി, ജീവൻ നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ അമേരിക്കയിലേക്ക് കടന്നിരുന്നു. പിന്നീട് വാഷിംഗ്ടൺ പോസ്റ്റിൽ ജോലി ലഭിച്ച അദ്ദേഹത്തിന് സൗദി ഭരണകൂടത്തിന്റെ വധഭീഷണിയുണ്ടായിരുന്നു. ഒരിക്കൽ, സർട്ടിഫിക്കറ്റ് വാങ്ങാൻ തുർക്കിയിലെ സൗദി എംബസിയിലെത്തിയ ഖഷോഗിയെ സൽമാന്റെ കൊലയാളികൾ എംബസിയ്ക്കുള്ളിൽ വച്ച് കൊലപ്പെടുത്തുകയായിരുന്നു.
2018-ൽ നടന്ന ഈ സംഭവം ലോകം മുഴുവൻ കോളിളക്കം സൃഷ്ടിക്കുകയും അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു. അമേരിക്ക സ്വരം കടുപ്പിച്ചപ്പോൾ, സൗദി കിരീടാവകാശി സൽമാൻ ഖഷോഗിയെ കൊന്നതായി സമ്മതിച്ചിരുന്നു. ചാർട്ടർ ചെയ്ത ഫ്ലൈറ്റിലായിരുന്നു കൊലയാളികൾ തുർക്കിയിലെത്തിയത്.
Also read: സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും റെവ്ഡിയല്ല: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
എന്നാൽ, രണ്ടു ദിവസം മുൻപ് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ സൗദി അറേബ്യ സന്ദർശിക്കുകയും സൽമാനുമായി സൗഹൃദ രൂപേണ മുഷ്ടികൾ കൂട്ടിമുട്ടിക്കുകയും ചെയ്തിരുന്നു. ഈ സൗഹൃദ സന്ദർശനത്തിൽ പ്രകോപിതയായ ഖഷോഗിയുടെ കാമുകി പങ്കുവെച്ച ട്വീറ്റിൽ, ‘സൽമാൻ അടുത്തതായി കൊല്ലാൻ പോകുന്ന വ്യക്തിയുടെ രക്തക്കറ നിങ്ങളുടെ കൈകളിൽ പുരണ്ടിരിക്കുന്നു’ എന്ന് ഖഷോഗി ട്വീറ്റ് ചെയ്തിരിക്കുന്ന സാങ്കൽപിക ചിത്രം കാണാം.
Post Your Comments