വാഷിങ്ടണ്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി വധത്തിന്റെ അന്വേഷണത്തില്‍ ട്രംപ് പൂര്‍ണ പരാജയമായിരുന്നുവെന്ന് മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നേതാവ് മിഖായേല്‍ മക്കൗള്‍. ക്രൂരവും നിഷ്ഠുരവുമായ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടുപിടിച്ച് നടപടിയെടുക്കണമെന്ന് ട്രംപിന്റെ ഓഫീസിന് അയച്ച കത്തില്‍ മക്കൗള്‍ പറഞ്ഞു.
കൊലപാതകത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്ന അമേരിക്കന്‍ കോണ്‍ഗ്രസിന്റെ ആവശ്യത്തോട് ഇതുവരെയും ട്രംപ് പ്രതികരിച്ചിട്ടില്ല. കൊലപാതകം സൗദിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ആസൂത്രണംചെയ്ത് നടത്തിയതാണെന്ന് യുഎന്‍ അന്വേഷണസംഘം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന് 120 ദിവസത്തിനകം മറുപടി നല്‍കണമെന്ന നിയമം ട്രംപ് ലംഘിച്ചതായി ഡെമോക്രാറ്റിക് അംഗങ്ങള്‍ പറഞ്ഞു. ഖഷോഗി വധത്തില്‍ സൗദിയെ കുറ്റപ്പെടുത്താത്ത ട്രംപ് കടുത്ത വിമര്‍ശനമാണ് നേരിടുന്നത്.
കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്നാണ് സിഐഎയുടെ കണ്ടെത്തല്‍. സൗദിയുമായുള്ള ആയുധ കരാറിന്റെ പേരിലാണ് ട്രംപ് മുഹമ്മദ് ബിന്‍ സല്‍മാനെ രക്ഷിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
Post Your Comments