കോളിളക്കം സൃഷ്ടിച്ച മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കൊലപാതക കേസില്‍ യു.എന്‍ അന്വേഷണ റിപ്പോര്‍ട്ട് ജൂണില്‍ സമര്‍പ്പിക്കും. വധക്കേസുകള്‍ അന്വേഷിക്കുന്ന വിഭാഗമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. തുര്‍ക്കിയിലെത്തിയ അന്വേഷണ ഉദ്യേഗസ്ഥന്‍ വിവരശേഖരണം തുടങ്ങി.ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ ജമാല്‍ ഖശോഗി കൊല്ലപ്പെട്ടത്. സൗദി പൗരനായ ഇദ്ദേഹം വിവാഹ രേഖകള്‍ ശരിയാക്കാനെത്തിയപ്പോഴായിരുന്നു കൊലപാതകം. സംഭവത്തില്‍ സൗദിയുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. വിഷയത്തില്‍ അന്താരാഷ്ട്ര അന്വേഷണം വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
ഇതോടൊപ്പം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അന്വേഷണ ഉദ്യോഗസ്ഥര്‍ തുര്‍ക്കിയില്‍ വിവര ശേഖരണത്തിലാണ്. സൗദി കോണ്‍സുലേറ്റില്‍ പ്രവേശിക്കാന്‍ സംഘം അനുമതി തേടിയിട്ടുണ്ട്.റിപ്പോര്‍ട്ട് ജൂണ്‍ ആദ്യ വാരത്തോടെ മനുഷ്യാവകാശ കമ്മീഷന് കൈമാറും. കേസില്‍ കുറ്റക്കാരെന്ന് കരുതുന്നവര്‍ക്ക് വധശിക്ഷ ശിപാര്‍ശയുണ്ട്. ഭരണകൂടത്തെ അറിയിക്കാതെ കൊലപാതകം നടത്തിയെന്നാണ് സൗദി പക്ഷം.ഖശോഗിയെ കൊന്ന കേസില്‍ 11 പേരെയായിരുന്ന പ്രതിചേര്‍ത്തത്. അഞ്ച് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സൗദി പ്രോസിക്യൂഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രതികളെ വിട്ടു കിട്ടണമെന്ന് തുര്‍ക്കിയും ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം സൗദി തള്ളുകയായിരുന്നു.
Post Your Comments