റിയാദ്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകക്കേസില്‍ തുര്‍ക്കിയിലെത്തിയ യു.എന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവ്
ശേഖരണം തുടങ്ങി. ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ റിപ്പോര്‍ട്ട് മേയില്‍ പുറത്തുവിടുമെന്നാണ് വിവരം. ജൂണില്‍ ജനീവയില്‍ നടക്കുന്ന മനുഷ്യാവകാശ സമിതിയുടെ യോഗത്തിനു മുന്‍പ് റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് സൂചന. ഒക്ടോബര്‍ രണ്ടിന് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട ജമാല്‍ ഖഷോഗിയുടെ കൊലപാതകക്കേസിലെ വിശദവിവരങ്ങളടങ്ങിയ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവിടുന്നത്.
യു.എന്‍ ചുമതലപ്പെടുത്തിയ അന്വേഷണസംഘത്തിന്റെ അധ്യക്ഷ ആഗ്‌നസ് കാലമാന്‍ഡിന്റെ നേതൃത്വത്തില്‍ ഇസ്താംബുളിലെ സൌദി കോണ്‍സുലേറ്റില്‍ പരിശോധന നടത്തി. അതേസമയം ഇതേ കേസില്‍ സൗദി അറേബ്യയുടെ ആഭ്യന്തര അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഭരണകൂടത്തിന്റെ അറിവോടെയല്ല കൊലപാതകം നടന്നതെന്നാണ് സൗദിയുടെ വാദം.
Post Your Comments