ബെയ്റൂട്ട്: സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിന്റെ 45 സൈനികരെ തുർക്കി വധിച്ചു. 37 പേർക്കു പരുക്കേറ്റു. ഇതോടെ തുർക്കി– സിറിയ അതിർത്തിയിൽ 4 ദിവസമായി നടന്നു വരുന്ന രൂക്ഷമായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി. ഇതിൽ 30 പേരും നാട്ടുകാരാണ്.
തുർക്കി നടത്തുന്ന ആക്രമണം അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബൗൾ ഘെയ്ത് ആരോപിച്ചു. ആക്രമണത്തെത്തുടർന്ന് സിറിയൻ നഗരങ്ങളിൽ നിന്നു ഒരു ലക്ഷത്തിലേറെ പേർ പലായനം ചെയ്തു. പ്രധാന നഗരങ്ങളിൽ ഒന്നായ റാസ് അൽ അയ്നിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന തുർക്കിയുടെ അവകാശവാദം എസ്ഡിഎഫ് നിരാകരിച്ചു.
Post Your Comments