ന്യൂഡല്‍ഹി: ഓക്‌സ്ഫഡ് ഇക്കോണോമിക്‌സ് പുറത്തുവിട്ട ലോകത്തെ ഏറ്റവും കൂടുതല്‍ സമ്പന്നത കൈവരിക്കുന്ന പട്ടികയില്‍ ഇന്ത്യക്കു നേട്ടം. 2019 മുതല്‍ 2035വരെ അതിവേഗ വളര്‍ച്ച കൈവരിക്കുന്ന പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. പട്ടികയിലെ ആദ്യ പത്തു സ്ഥാനങ്ങളിലും ഇന്ത്യന്‍ നഗരങ്ങള്‍ ഇടം നേടിയിട്ടുണ്ട്.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വജ്രവ്യാപാര കേന്ദ്രമായ ഗുജറാത്തിലെ സൂററ്റ് ആണ്. ഇവിടെ ഒമ്പത് ശതമാനം വളര്‍ച്ചയാണ് ഓക്‌സ്ഫഡ് പ്രവചിക്കുന്നത്. ഓക്‌സ്ഫഡിന്റെ ആഗോള നഗര ഗവേഷണ വിഭാഗം മേധാവി റിച്ചാര്‍ഡ് ഹോള്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
അതേസമയം പട്ടികയില്‍ ഇടം നേടിയ ഇന്ത്യയിലെ മറ്റു നഗരങ്ങള്‍ ഇവയാണ്: ആഗ്ര, ബെംഗുളൂരു, ഹൈദരാബാദ്, നാഗ്പുര്‍, തിരുപ്പുര്‍, രാജ്‌കോട്ട്, തിരുച്ചിറപ്പള്ളി, ചെന്നൈ, വിജയവാഡ എന്നിവയാണ്. എന്നാല്‍ മൊത്ത് ആഭ്യന്തര സൂചികയുടെ അടിസ്ഥാനത്തില്‍ മറ്റ് മെട്രോ പൊളിറ്റന്‍ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ നഗരങ്ങള്‍ വളരെ പിന്നിലാണ്. മറ്റു വന്‍ നഗരങ്ങള്‍ക്ക് 17 ശതമാനം അഘിക വളര്‍ച്ചയാണുള്ളത്. ഇതില്‍ ചൈനീസ് നഗരങ്ങളാണ് മുന്നില്‍. അതേസമയം ആ പട്ടികയില്‍ ഇന്ത്യയില്ല.
Post Your Comments