ന്യൂഡൽഹി : ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന് പുതിയ വാക്‌സിൻ നിർമ്മിക്കാനൊരുങ്ങി ഒക്‌സ്ഫഡ് സർവ്വകലാശാല. ആസ്ട്രാസെനെക്കയുമായി സഹകരിച്ചാണ് മരുന്ന് നിർമ്മാണം ആരംഭിക്കുന്നത്. എത്രയും വേഗം പ്രതിരോധ മരുന്ന് കണ്ടുപിടിക്കാനാണ് ഇവരുടെ നീക്കം. നിലവിൽ ബ്രിട്ടണിലും ദക്ഷിണാഫ്രിക്കയിലുമാണ് അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം കൂടുതലായി ഉള്ളത്.
ഇന്ത്യയിൽ ഇതുവരെ 141 പേർക്കാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.അതേസമയം രാജ്യത്ത് അടിയന്തിര അനുമതി നൽകിയിട്ടുള്ള ഓക്‌സ്ഫഡിന്റെ കൊവിഷീൽഡ് വാക്‌സിന് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിനെ പ്രതിരോധിക്കാനാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ 70 ശതമാനം കൂടുതൽ വ്യാപന ശേഷിയുള്ളതിനാൽ കൂടുതൽ ശക്തമായ മരുന്ന് പ്രതിരോധത്തിനായി വേണ്ടി വരുമെന്നാണ് റിപ്പോർട്ട്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ മരുന്ന് കണ്ടുപിടിക്കാനൊരുങ്ങുന്നത്.
Post Your Comments