ലണ്ടന്‍: ഓക്‌സ്ഫര്‍ഡ് ബ്രൂക്ക്‌സ് യൂണിവേഴ്‌സിറ്റിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ യൂണിവേഴ്‌സിറ്റി പുറത്താക്കി. യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാര്‍ത്ഥിനിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കേസിലാണ് സംഭവം. കേസില്‍ യു.കെ കോടതി നാല് മാസം തടവുശിക്ഷയും വിധിച്ചു. സഹില്‍ ഭവ്‌നാനി എന്ന വിദ്യാര്‍ത്ഥിക്കാണ് ശിക്ഷ. സഹിനെ യൂണിവേഴ്‌സിറ്റി രണ്ട് വര്‍ഷത്തേക്ക് സസ്‌പെന്റു ചെയ്തു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തി. സര്‍വകലാശാല പുറത്താക്കിയ സാഹചര്യത്തില്‍ സഹിനെ ഹോങ് കോംഗിലേക്ക് അയക്കാനാണ് അധികൃതരുടെ തീരുമാനം.
റിമാന്‍ഡ് തടവുകാരായി ഒരു മാസം കഴിഞ്ഞ സാഹചര്യത്തില്‍ പിതാവിനൊപ്പം ശനിയാഴ്ച തന്നെ സഹില്‍ ഹോങ് കോംഗിലേക്ക് പോകണമെന്ന് ജഡ്ജ് നീഗെല്‍ ഡാലി വിധിച്ചു. എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായിരുന്നു സഹില്‍. കോഴ്‌സ് തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ 2022 ജനുവരിയില്‍ പരിഗണിക്കാനായി മാറ്റി.
യൂണിവേഴ്‌സിറ്റിയിലെ ഒരു നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിക്കാണ് സഹില്‍ 100 പേജുള്ള ഭീഷണി കത്ത് നല്‍കിയത്. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ സഹില്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കുമോ എന്ന് ഭയപ്പെടുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ താന്‍ ഭീഷണിപ്പെടുത്തിയതല്ലെന്നും ഓണ്‍ലൈനായി ലഭിച്ച ഒരു കവിത പകര്‍ത്തി എഴൂതിയതാണെന്നും സഹില്‍ വാദിച്ചു. എന്നാല്‍ സഹില്‍ അയച്ച ആറു മിനിറ്റുള്ള ശബ്ദ സന്ദേശത്തില്‍, തന്നെ അയാളുടെ ഭാര്യയാക്കുമെന്നും കുട്ടികളുടെ ഉണ്ടാക്കുമെന്നും ഒപ്പം ജീവിക്കുമെന്നും പറഞ്ഞതായി വിദ്യാർത്ഥിനി ചൂണ്ടിക്കാട്ടി.
Read Also: ‘അത് വിവാഹമാണോ, വ്യഭിചാരമാണ് അത് പറയാന്‍ തന്റേടം വേണം’: മന്ത്രിയെ അവഹേളിച്ച് ലീഗ് നേതാവ്
സഹീലുമായി ഒരു ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇനിയും പിന്തുടര്‍ന്നാല്‍ പോലീസില്‍ പരാതിപ്പെടുമെന്ന് അറിയിച്ചിരുന്നതായും പെണ്‍കുട്ടി പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും കോടതിവിധി അംഗീകരിക്കുന്നതായും യൂണിവേഴ്‌സിറ്റി അറിയിച്ചു. ഇത്തരം സ്വഭാവമുള്ള കുട്ടികള്‍ ഭാവിയില്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും ഇതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളണമെന്നും യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.
Post Your Comments