ജനീവ: ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിൻ വ്യാപകമായി ഉപയോഗിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശ. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
Read Also: ആജീവനാന്തം ട്രംപിനെ വിലക്കി ട്വിറ്റര്‍
വാക്സിൻ അപകട സാദ്ധ്യത മറികടക്കാന്‍ സഹായകരമാണെന്നും 65ന് മുകളിലുള്ളവര്‍ക്കും വാക്സിൻ നല്‍കാമെന്നുമാണ് ഡബ്ലിയു.എച്ച്.ഒ പാനല്‍ വ്യക്തമാക്കുന്നത്. ജനിതകമാറ്റം വന്ന കൊറോണ വൈറസിന് ഫലപ്രദമാകില്ല എന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക ഓക്സ്ഫഡ് വാക്സിന്‍റെ ഉപയോഗം നിറുത്തിവച്ചതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ ഈ നിർദ്ദേശം.
Post Your Comments