ലണ്ടന്‍: കൊറോണ വൈറസ് ആവിര്‍ഭവിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും വൈറസിനെതിരെയുള്ള വാക്‌സിന്‍ ഇതുവരെ യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ ലോകം ആശങ്കയിലാണ്. എന്നാല്‍ ഇപ്പോള്‍ ലോകത്തിന് പ്രതീക്ഷയേകി ആസ്ട്രാസെനെക്കയുടെ പ്രഖ്യാപനം വന്നിരിക്കുകയാണ്. പ്രായമായവരിലും വാക്‌സിന്‍ വിജയകരമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റി പുറത്തുവിട്ടിരിക്കുന്നത്
Read Also : സ്വപ്‌നയുടെ ശബ്ദസന്ദേശം ; സത്യാവസ്ഥ അന്വേഷിക്കാന്‍ ബെഹ്‌റയ്ക്ക് കത്ത് നല്‍കി ഋഷിരാജ് സിംഗ്
ഇപ്പോള്‍ പ്രതീക്ഷയേകി ഓക്സ്ഫോര്‍ഡിന്റെ ആസ്ട്രാസെനെക്ക് വന്നിരിക്കുകയാണ്. പ്രായമായവരിലുള്ള പരീക്ഷണത്തിലും മികച്ച പ്രതിരോധം തന്നെയാണ് ആസ്ട്രാസെനെക്ക തീര്‍ക്കുന്നതെന്ന് ഓക്സ്ഫോര്‍ഡ് വെളിപ്പെടുത്തി. കോവിഡ് വാക്സിന്റെ അവസാന ഘട്ട പരീക്ഷണം അടുത്ത ആഴ്ച്ചകളില്‍ നടന്നേക്കും. അതേസമയം മുതിര്‍ന്നവരില്‍ നടത്തിയ പരീക്ഷണ ഫലത്തെ കുറിച്ച് ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ ഓക്സ്ഫോര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പഠന റിപ്പോര്‍ട്ടില്‍ പ്രായമായവരില്‍ കോവിഡ് ഭേദമാക്കാന്‍ ഈ വാക്സിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. കോവിഡ് ഏറ്റവുമധികം ബാധിക്കാന്‍ സാധ്യതയുള്ളത് പ്രായമായവരെയാണ്. ഏറ്റവുമധികം മരിച്ചതും ഈ വിഭാഗത്തില്‍ ഉള്ളവരാണ്. ഓക്സ്ഫോര്‍ഡ് വാക്സിന്റെ അവസാന ഘട്ട പരീക്ഷണം വിജയകരമായാല്‍ അത് വലിയ പ്രതീക്ഷ നല്‍കും.
Post Your Comments