തിരുവനന്തപുരം: കെ.എം.ഷാജിക്ക് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്ന സ്പീക്കറുടെ പരാമര്‍ശം അമിതാവേശം കൊണ്ടുള്ള എടുത്തുചാട്ടമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍. സ്പീക്കറുടേത് രാഷ്ട്രീയ ഭാഷയായിരുന്നെന്നും ഇത് അങ്ങേയറ്റം ഖേദകരമാണെന്നും മുനീര്‍ പറഞ്ഞു. അതേസമയം സ്പീക്കറുടെ തീരുമാനം അംഗീകരിക്കുന്നതായും കാത്തിരിക്കാന്‍ തയ്യാറാണെന്നും കെ.എം ഷാജിയെ അറിയിച്ചു.
വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേരള ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം.ഷാജിക്ക് നിയമസഭയില്‍ എത്താന്‍ കോടതിയുടെ വാക്കാലുള്ള പരാമര്‍ശം മതിയാകില്ലെന്നായിരുന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ പരാമര്‍ശം.
എന്നാല്‍ ഒരു തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുമ്പോള്‍ ഇറക്കുന്ന ഉത്തരവ് തന്നെ ഈ കേസിലും ഉണ്ടാകുമെന്നും കെ.എം.ഷാജിക്ക് എം.എല്‍.എയായി നിയമസഭയില്‍ എത്താന്‍ തടസമുണ്ടാകില്ലെങ്കിലും കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാനാകില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അറിയിച്ചു. കേസ് വേഗം പരിഗണിക്കണമെന്ന് കെ.എം.ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു സുപ്രീംകോടതിയുടെ ഈ വാക്കാലുള്ള പരാമര്‍ശങ്ങള്‍.
Post Your Comments