തിരുവനന്തപുരം: ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ലെന്ന് ആദ്യം മനസിലാക്കണമെന്ന് എം കെ മുനീർ എംഎൽഎ. ട്രാൻസ് ദമ്പതികളായ സഹദിനും സിയയ്ക്കും കുഞ്ഞ് പിറന്നതിൽ പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വിസ്ഡം ഇസ്ലാാമിക് കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു എം കെ മുനീറിന്റെ പരാമർശം.
മാദ്ധ്യമങ്ങൾ പോലും പുരുഷൻ പ്രസവിച്ചുവെന്ന പ്രചാരണമാണ് നടത്തുന്നത്. പുറം തോടിൽ പുരുഷനായി മാറിയപ്പോഴും യഥാർത്ഥത്തിൽ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാൻ കഴിഞ്ഞത്. പുരുഷൻ പ്രസവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും എം കെ മുനീർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ട്രാൻസ്‌ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞ് പിറന്നത്. ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌മെൻ പിതാവ് എന്ന പ്രത്യേകത കൂടിയാണ് സഹദിന് ലഭിച്ചത്.
കുഞ്ഞ് എന്ന അടങ്ങാത്ത ആഗ്രഹാണ് സഹദിനെ ആ തീരുമാനത്തിലെത്തിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകൾക്ക് സഹദിന് മറ്റ് ആരോഗ്യപ്രശ്‌നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ചികിത്സ ആരംഭിച്ചത്. സിയയിൽ നിന്നാണ് സഹദ് ഗർഭം ധരിച്ചത്. സ്ത്രീയിൽ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തെങ്കിലും ഗർഭപാത്രവും മറ്റും മാറ്റിയിരുന്നില്ല.
Read Also: സന്ദർശക വിസ ഉപയോഗിച്ചില്ലെങ്കിൽ തനിയെ റദ്ദാകില്ല: നടപടിക്രമങ്ങൾ വിശദമാക്കി യുഎഇ
Post Your Comments