മലപ്പുറം: ഏക സിവില്‍ കോഡ് സംബന്ധിച്ച സിപിഎം സെമിനാര്‍, തെരഞ്ഞെടുപ്പിന് മുമ്പുള്ള നാടകമാണെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ മുനീര്‍ എംഎല്‍എ. വ്യക്തി നിയമത്തിന്റെ കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടില്ല. പഴയ നിലപാടുകള്‍ മാറ്റിയോ എന്ന് സിപിഎം പറയണം. ഏക സിവില്‍ കോഡ് ബിജെപി കൊണ്ടുവരുന്നതിലാണ് സിപിഎമ്മിന് പ്രശ്നമെന്നും മുനീര്‍ വ്യക്തമാക്കി.
Read Also: എസ്‌സി, എസ്ടി വിഭാഗങ്ങൾക്കായി ഉന്നതി സ്റ്റാർട്ടപ് മിഷൻ: പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
‘ഏക വ്യക്തി നിയമത്തില്‍ ഒരു നിലപാടും വ്യക്തി നിയമത്തില്‍ മറ്റൊരു നിലപാടും സ്വീകരിച്ച് സിപിഎമ്മിന് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയും. ഏകവ്യക്തി നിയമം നടപ്പാക്കുമ്പോള്‍ ആദ്യം അപകടത്തില്‍പ്പെടുന്നത് വ്യക്തി നിയമമാണ്. മതസംഘടനാ നേതാക്കള്‍ സെമിനാറില്‍ പങ്കെടുത്തു എന്ന് കരുതി അവര്‍ സിപിഎമ്മിന് ഒപ്പമാണെന്ന് പറയുന്നത് ശരിയല്ല. സെമിനാര്‍ പ്രഹസനമായിരുന്നു’, എം.കെ മുനീര്‍ പറഞ്ഞു.
Post Your Comments