കോഴിക്കോട്: മലബാറില്‍ അധിക പ്ലസ് ടു ബാച്ച് കൂടുതല്‍ അനുവദിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് മുന്‍ മന്ത്രി എം.കെ മുനീര്‍. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ സീറ്റുണ്ട് എന്നതിലല്ല പ്രശ്‌നം, മറിച്ച് മലബാര്‍ മേഖലയില്‍ സീറ്റ് വളരെ കുറവാണു എന്നതാണ് ചൂണ്ടിക്കാട്ടുന്ന്. കുട്ടികള്‍ക്ക് മലബാറില്‍ ഓപ്ഷന്‍ വെയ്ക്കാനാവാത്ത അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇതിനെതിരെ വിവിധ ജന വിഭാഗങ്ങളെ ചേര്‍ത്ത് പ്രക്ഷോഭം നടത്താനാണ് തീരുമാനം. എന്നാല്‍ ലീഗിന്റെ നേതൃത്വത്തില്‍ ആയിരിക്കില്ല സമരമെന്നും അദ്ദേഹം വിശദീകരിച്ചു. .
Read Also: വീണ്ടും നിയമ ലംഘനം: മുപ്പത് പേർ കയറേണ്ട ബോട്ടിൽ കയറിയത് 68 പേർ, ആലപ്പുഴയിൽ ബോട്ട് കസ്റ്റഡിയില്‍
4,32,436 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍ സെക്കന്ററി പരീക്ഷ എഴുതിയത്. സയന്‍സ് വിഷയത്തില്‍ 1,93,544, ഹ്യൂമാനിറ്റീസില്‍ 74,482, കൊമേഴ്‌സില്‍ 10,81,09 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 28495 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്ററിക്ക് 83. 87 ശതമാനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 78.26 ശതമാനവുമായിരുന്നു വിജയം.
Post Your Comments