ഹൈദരാബാദ്: ജീവിത പ്രതിസന്ധിയെത്തുടര്‍ന്ന് 45 കാരനായ ടെക്കി ബാങ്ക് കൊളളയടിക്കാന്‍ ശ്രമിച്ചു. പക്ഷേ ശ്രമം വിഫലമായി. പണം കവര്‍ന്ന് രക്ഷപ്പെട്ട ഇയാളെ ജീവനക്കാര്‍ ഒാടിച്ചിട്ട് പിടിച്ചു പോലീസിനെ ഏല്‍പ്പിച്ചു. ഹെെദരാബാദിലാണ് സംഭവം അരങ്ങേറിയത്. വിപ്രോയയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഡേവിഡ് പ്രവീണ്‍ എന്ന മദ്ധ്യവയസ്കനാണ് മോഷണത്തിന് മുതിര്‍ന്നത്.
ബുര്‍ഹ ധരിച്ചെത്തിയ ഇയാള്‍ ബാങ്കില്‍ പ്രവേശിച്ചതിന് ശേഷം ക്യാഷ് കൗണ്ടറിന് മുന്നില്‍ എത്തുകയും തുടര്‍ന്ന് കെെയ്യില്‍ കരുതിയിരുന്ന കളിതോക്ക് പുറത്തെടുക്കുകയും കൗണ്ടറില്‍ ഇരുന്ന ക്യാഷ്യറിന് നേരെ ചൂണ്ടുകയായിരുന്നു. ശേഷം പണം തന്നില്ലെങ്കില്‍ ഒാഫിസിലെ എല്ലാവരെയും വെടിവച്ച് കൊല്ലുമെന്ന് ഭീഷണിയുതിര്‍ത്തു. ഭയചകിതനായ ക്യാഷ്യര്‍ കൗണ്ടറില്‍ ഇരുന്ന രണ്ടര ലക്ഷത്തോളം രൂപ ഇയാളെ ഏല്‍പ്പിച്ചു. പണം കെെക്കലാക്കിയതോടെ ഇയാള്‍ തോക്ക് മടക്കി ഒാടാന്‍ തുടങ്ങി. കളളി മനസിലാക്കിയ ജീവനക്കാര്‍ പിറകെ പിന്തുടര്‍ന്ന് ഇയാളെ ഒാടിച്ചിട്ട് പിടിച്ചു.
വിപ്രോയില്‍ ജോലി ചെയ്തിരുന്ന ഇയാല്‍ പിന്നീട് അവിടുത്തെ ജോലി ഉപേക്ഷിച്ച് വേറെയൊരു കമ്പനിയിലേക്ക് ചേക്കേറിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിന് വിപരീതമായൊരു പിന്നീടങ്ങോട്ട് സംഭവിച്ചത്. പുതിയ കമ്പനി അദ്ദേഹത്തിന് 4 മാസമായി ശമ്പളം നല്‍കിയില്ല. വാടകക്കും ഭക്ഷണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചിലവഴിക്കാന്‍ പണം ഇല്ലാതെ സാമ്പത്തിക പ്രശ്നത്തിലായ ഇയാള്‍ മോഷണത്തിന് മുതിരുകയായിരുന്നു എന്ന് പോലീസിന് മൊഴി നല്‍കി. ഇൗയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments