ഭാരതം കണ്ട ഏറ്റവും മഹാനായ രാഷ്ട്രപതി എന്ന ചോദ്യത്തിന് ഒരു ഒറ്റ ഉത്തരമേ ഉള്ളൂ. എ.പി.ജെ. അബ്ദുള്‍ കലാം. കെ.ആര്‍. നാരായണനു ശേഷം പതിനൊന്നാമത്തെ രാഷ്ട്രപതിയായി ആയിരുന്നു കലാം രാഷ്ട്രപതി ഭവനില്‍ പ്രവേശിക്കുന്നത്. ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസും ഭാരതീയ ജനതാപാര്‍ട്ടിയും ഒരു പോലെ പിന്തുണച്ച സ്ഥാനാര്‍ത്ഥി. ശാസ്ത്രജ്ഞനും ദക്ഷിണേന്ത്യക്കാരനുമായ കലാമിന്റെ പേര് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ആദ്യം മുന്നോട്ട് വെയ്ക്കുന്നത് വാജ്പേയ് ഗവണ്‍മെന്റില്‍ റെയില്‍വേ സഹമന്ത്രി ആയിരുന്ന ഒ.രാജഗോപാല്‍ ആയിരുന്നു. പിന്നീട് ഇരുപക്ഷവും ഇത് അംഗീകരിക്കുകയായിരുന്നു. രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞനും അബ്ദുള്‍ കലാമായിരുന്നു. രാഷ്ട്രപതി ആയ ശേഷവും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു കലാം പിന്തുടര്‍ന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ച് കിട്ടിയിരുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കാന്‍ കുലീനനായ കലാം ഒരുക്കമായിരുന്നില്ല. തന്റെ പാദ രക്ഷകള്‍ പോലും സ്വയം അണിയുകയും അഴിച്ചു മാറ്റുകയും ചെയ്തിരുന്നത് അദ്ദേഹമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ രാഷ്ട്രപതി ഭവനില്‍ ജോലിക്കാര്‍ ഉള്ളപ്പോള്‍ വരെ.
മാത്രമല്ല കുട്ടികളുമായി നിരന്തരമായ സംവദിക്കാനും സല്ലപിക്കുവാനും രാഷ്ട്രപതിയായിരിക്കെ വരെ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. കുട്ടികള്‍ അദ്ദേഹത്തെ വാത്സല്യ പൂര്‍വം ചാച്ചാ കലാം എന്നു വിളിച്ചിരുന്നു. ഭാരത രത്നം നേടുന്ന മൂന്നാമത്തെ രാഷ്ട്രപതി ആയിരുന്നു അദ്ദേഹം. ഡോക്ടര്‍.എസ്.രാധാകൃഷ്ണനും ഡോക്ടര്‍.സക്കീര്‍ ഹുസ്സൈനുമായിരുന്നു കലാമിനു മുമ്പ് ഈ ബഹുമതിക്ക് അര്‍ഹരായവര്‍. മുപ്പതോളം സര്‍വ്വകലാശാലകളില്‍ നിന്നും അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ടെന്നുള്ളതും അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ മാറ്റ് കൂട്ടുന്നു. കൂടാതെ മിസൈല്‍മാന്‍ എന്ന വിളിപ്പേരും അദ്ദേഹം സ്വന്തമാക്കിയിരുന്നു. രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു രണ്ടാമൂഴത്തിനു കൂടി കലാം തയ്യാറാണെന്ന് അദ്ദേഹത്തിന്റെ രാഷ്ട്രപതി കാലാവധി അവസാനിക്കുന്ന സമയത്ത് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ താന്‍ ഇനിയും രാഷ്ട്രപതി ഭവനിലേക്കില്ലെന്നു പറഞ്ഞുകൊണ്ട് ഈ പ്രസ്താവനയെ കലാം തന്നെ പിന്‍വലിക്കുകയായിരുന്നു.
Post Your Comments