Specials

യുവത്വത്തെ പ്രചോദിപ്പിച്ച കലാമിന്റെ വചനങ്ങള്‍

അന്തരിച്ച മുന്‍ രാഷ്ട്രപതി യുവത്വത്തിനും വിദ്യാര്‍ത്ഥികള്‍ക്കും എന്നും ആവേശവും പ്രചോദനവുമായിരുന്നു. കലാമിന്റെ പ്രശസ്തമായ വചനങ്ങള്‍ നമ്മുടെ രാജ്യത്തെ യുവത്വത്തെ ചിന്തിപ്പിക്കാനും പ്രചോദിപ്പിക്കാനും ബലമുള്ളതായിരുന്നു.

കലാമിന്റെ ചില പ്രശസ്ത വചനങ്ങള്‍ :

”ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം; ഉറങ്ങാന്‍ അനുവദിക്കാത്തതാണ് സ്വപ്നം”

”നിങ്ങളുടെ പങ്കില്ലാതെ നിങ്ങള്‍ക്ക് വിജയിക്കാനാവില്ല; നിങ്ങളുടെ പങ്കോടു കൂടി നിങ്ങള്‍ക്ക് തോല്‍ക്കാനുമാവില്ല”

”ജീവിതത്തില്‍ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേണം. എങ്കില്‍ മാത്രമേ വിജയം നേടുമ്പോള്‍ അത് ആസ്വദിക്കാന്‍ പറ്റുകയുള്ളൂ”

”നിങ്ങള്‍ നിങ്ങളുടെ ജോലിയെ സ്‌നേഹിക്കുക. പക്ഷേ, ഒരിക്കലും കമ്പനിയെ സ്‌നേഹിക്കരുത്. കാരണം, നിങ്ങളെ സ്‌നേഹിക്കുന്നത് കമ്പനി എപ്പോള്‍ നിര്‍ത്തുമെന്ന് നിങ്ങള്‍ക്ക് അറിയില്ലല്ലോ ?”

”എല്ലാ പക്ഷികളും മഴ വരുമ്പോള്‍ കൂട്ടില്‍ രക്ഷ തേടുന്നു; എന്നാല്‍, പരുന്ത് മഴയെ ഒഴിവാക്കാന്‍ മേഘങ്ങള്‍ക്ക് മുകളിലൂടെ പറക്കുന്നു”

”ആദ്യ വിജയത്തിനു ശേഷം വിശ്രമിക്കരുത്. കാരണം, രണ്ടാമത്തേതില്‍ നിങ്ങള്‍ പരാജയപ്പെട്ടാല്‍ നിങ്ങളുടെ ആദ്യവിജയം വെറും ഭാഗ്യം കൊണ്ടാണെന്നു പറയാന്ന് ഒട്ടേറെ ചുണ്ടുകളുണ്ടാവും”

”നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയോ താഴ്ചയോ ഉണ്ടാകട്ടെ. പക്ഷേ, ചിന്തയായിരിക്കണം നിങ്ങളുടെ കൈമുതല്‍”

”വേഗം കിട്ടുന്ന സന്തോഷത്തിനു വേണ്ടി ശ്രമിക്കാതെ ജീവിതത്തില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുക”

”ഒരു രാജ്യം അഴിമതിവിമുക്തമാകണമെങ്കില്‍ ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യാന്‍ കഴിയുന്നത് സമൂഹത്തിലെ മൂന്നു പേര്‍ക്കാണ് – പിതാവ്, മാതാവ്, അധ്യാപകന്‍ എന്നിവര്‍ക്ക്’

shortlink

Related Articles

Post Your Comments

Related Articles


Back to top button