Specials

മറക്കരുത്… കലാം നല്‍കിയ 10 ജീവിത പാഠങ്ങള്‍

ഡോ.എ.പി.ജെ അബ്ദുള്‍ കലാം ഈ ലോകത്ത് വെറുതേ ജീവിച്ച് പോയ ഒരു മനുഷ്യനായിരുന്നില്ല. ഒരുപാട് അടയാളപ്പെടുത്തലുകള്‍ നടത്തിയ ഒരു ചരിത്ര പുരുഷനായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം തന്നെ നമുക്ക് ഒരു പാഠപുസ്തകമാണ്. പ്രചോദനം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സ്വപ്നം കാണുന്നവരെ പുച്ഛിച്ചിരുന്ന ഒരു നാട്ടില്‍ യുവാക്കളോട് സ്വപ്നം കാണാന്‍ ആവശ്യപ്പെട്ട മഹാനുഭാവന്‍… അദ്ദേഹം വാക്കുകളിലൂടെ നല്‍കിയ 10 ജീവിത പാഠങ്ങള്‍…

സ്വപ്നങ്ങള്‍

ഒരു സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് അത് സ്വപ്നം കാണാന്‍ കഴിയണം.

മാതാ പിതാ ഗുരു

ഒരു രാജ്യം അഴിമതിരഹിതമാകണമെങ്കില്‍, മനോഹരമായ മനസ്സുകളുള്ളവരുടേതാകണമെങ്കില്‍- ഞാന്‍ കരുതുന്നു സമൂഹത്തിലെ മൂന്ന് പ്രധാന അംഗങ്ങള്‍ക്ക് അതിന് കഴിയും. മാതാ, പിതാ, ഗുരു.

വ്യത്യസ്തമായി ചിന്തിയ്ക്കുക

യുവാക്കള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്. നിങ്ങള്‍ക്ക് വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യമുണ്ടാകണം, പുതിയവ കണ്ടെത്താനുള്ള

ധൈര്യം വേണം, ആരും സഞ്ചരിയ്ക്കാത്ത പാതകളിലൂടെ സഞ്ചരിയ്ക്കാനുള്ള ധൈര്യം വേണം, അസാധ്യമായവ കണ്ടെത്താനുള്ള ധൈര്യം വേണം, പ്രതിബദ്ധങ്ങളെ കീഴടക്കി വിജയത്തിലെത്താനുള്ള ധൈര്യം വേണം വിജയമന്ത്രം ലക്ഷ്യത്തിലെത്തണമെങ്കില്‍ നിങ്ങള്‍ക്ക് ഏകാഗ്രമായ അര്‍പ്പണ മനോഭാവം വേണം. നേതാവ് ഞാന്‍ ഒരു നേതാവിനെ നിര്‍വ്വചിയ്ക്കാം. അദ്ദേഹത്തിന് കാഴ്ചപ്പാടും അഭിനിവേശവും വേണം. ഒരിയ്ക്കലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരരുത്. അതിനുമപ്പുറം പ്രശ്നങ്ങളെ എങ്ങനെ പരാജയപ്പെടുത്താമെന്ന് അറിയണം. ധര്‍മനീതിയോടെ വേണം അയാള്‍ പ്രവര്‍ത്തിയ്ക്കാന്‍. സ്വപ്നങ്ങള്‍ വലിയ സ്വപ്നാടകരുടെ വലിയ സ്വപ്നങ്ങള്‍ എപ്പോഴും വിജയത്തിലെത്തിയിട്ടുണ്ട്.

ത്യാഗം

നമുക്ക് നമ്മുടെ ഇന്നുകളെ ബലികൊടുക്കാം, നമ്മുടെ കുട്ടികളുടെ നല്ല നാളെകള്‍ക്കായി. പ്രതിസന്ധികള്‍ വേണം ഒരു വിജയം നേടുന്നതിന് മുമ്പ് ഏറെ പ്രതിസന്ധികള്‍ നേരിടണം. എന്നാലേ വിജയം ശരിയ്ക്കും ആഘോഷിയ്ക്കാന്‍ കഴിയൂ. ആകാശത്തേയ്ക്ക് നോക്കൂ ആകാശത്തേയ്ക്ക് നോക്കൂ. നാം ഒറ്റയ്ക്കല്ല. പ്രപഞ്ചം മുഴുവന്‍ നമ്മോട് സൗഹൃദം പുലര്‍ത്തുന്നു. സ്വപ്നം കാണുന്നവര്‍ക്കും കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ചത് നല്‍കാനായി ഗൂഢാലോചന നടത്തുന്നുന്നുെവെന്നാണ് അദ്ദഹം പറയാറ്

shortlink

Related Articles

Post Your Comments

Related Articles


Back to top button