Specials

കലാം നമുക്ക് നല്‍കിയ 5 ജീവിത പാഠങ്ങള്‍

ഇന്ത്യയെ എല്ലാ രംഗങ്ങളിലും മികവിന്റെ ഔന്നത്യങ്ങളിലെത്തിക്കുകയെന്ന നിയോഗം ഏറ്റെടുത്തായിരുന്നു അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും.

ഇന്ത്യയെ സ്വപ്നം കാണാന്‍ പഠിപ്പിച്ച രാഷ്ട്രപതിയായിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാം. സാങ്കേതിക വൈദഗ്ധ്യവും രാഷ്ട്രതന്ത്രജ്ഞതയും ഒത്തുചേര്‍ന്ന പ്രതിഭാധനരായ അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു അദേഹം. ഇന്ത്യയെ എല്ലാ രംഗങ്ങളിലും മികവിന്റെ ഔന്നത്യങ്ങളിലെത്തിക്കുകയെന്ന നിയോഗം ഏറ്റെടുത്തായിരുന്നു അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും ജീവിതവും.

അദ്ദേഹത്തിന്റെ ജീവിതം തന്നെ നമുക്ക് ഒരു പാഠപുസ്തകമാണ്. പ്രചോദനം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സ്വപ്നം കാണുന്നവരെ പുച്ഛിച്ചിരുന്ന ഒരു നാട്ടില്‍ യുവാക്കളോട് സ്വപ്നം കാണാന്‍ ആവശ്യപ്പെട്ട മഹാനുഭാവന്‍… അദ്ദേഹം വാക്കുകളിലൂടെ നല്‍കിയ 5 ജീവിത പാഠങ്ങള്‍ നോക്കാം

മാതാ പിതാ ഗുരു

ഒരു രാജ്യം അഴിമതിരഹിതമാകണമെങ്കില്‍, മനോഹരമായ മനസ്സുകളുള്ളവരുടേതാകണമെങ്കില്‍- ഞാന്‍ കരുതുന്നു സമൂഹത്തിലെ മൂന്ന് പ്രധാന അംഗങ്ങള്‍ക്ക് അതിന് കഴിയും. മാതാ, പിതാ, ഗുരു.

വ്യത്യസ്തമായി ചിന്തിയ്ക്കുക

യുവാക്കള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്. നിങ്ങള്‍ക്ക് വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യമുണ്ടാകണം, പുതിയവ കണ്ടെത്താനുള്ള ധൈര്യം വേണം, ആരും സഞ്ചരിയ്ക്കാത്ത പാതകളിലൂടെ സഞ്ചരിയ്ക്കാനുള്ള ധൈര്യം വേണം, അസാധ്യമായവ കണ്ടെത്താനുള്ള ധൈര്യം വേണം, പ്രതിബദ്ധങ്ങളെ കീഴടക്കി വിജയത്തിലെത്താനുള്ള ധൈര്യം വേണം

നേതാവ്

ഞാന്‍ ഒരു നേതാവിനെ നിര്‍വ്വചിയ്ക്കാം. അദ്ദേഹത്തിന് കാഴ്ചപ്പാടും അഭിനിവേശവും വേണം. ഒരിയ്ക്കലും പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരരുത്. അതിനുമപ്പുറം പ്രശ്നങ്ങളെ എങ്ങനെ പരാജയപ്പെടുത്താമെന്ന് അറിയണം. ധര്‍മനീതിയോടെ വേണം അയാള്‍ പ്രവര്‍ത്തിയ്ക്കാന്‍.

ആകാശത്തേയ്ക്ക് നോക്കൂ

ആകാശത്തേയ്ക്ക് നോക്കൂ. നാം ഒറ്റയ്ക്കല്ല. പ്രപഞ്ചം മുഴുവന്‍ നമ്മോട് സൗഹൃദം പുലര്‍ത്തുന്നു. സ്വപ്നം കാണുന്നവര്‍ക്കും കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും ഏറ്റവും മികച്ചത് നല്‍കാനായി ഗൂഢാലോചന നടത്തുന്നു.

പ്രതിസന്ധികള്‍ വേണം

ഒരു വിജയം നേടുന്നതിന് മുമ്പ് ഏറെ പ്രതിസന്ധികള്‍ നേരിടണം. എന്നാലേ വിജയം ശരിയ്ക്കും ആഘോഷിയ്ക്കാന്‍ കഴിയൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button