കുട്ടികളുമായി സംവദിക്കുക എന്നത് ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തി ആയിരുന്നു അബ്ദുള്‍ കലാം. കുട്ടികളുടെ എല്ലാ ചോദ്യത്തിനും സ്്പഷടമായ ഭാഷയില്‍ ഉത്തരങ്ങള്‍ നല്‍കാനും കലാം മടി കാണിച്ചിരുന്നില്ല. ഏഷ്യാനെറ്റ് ന്യൂസ് ഏഡ്യൂഫെസ്റ്റ് സംഘടിപ്പിച്ച സംവാദം തന്നെ അതിന് ഉദാഹരണമാണ്. അബ്ദുള്‍ കലാമിനോട് ഇംഗ്ലീഷില്‍ ചോദ്യം ചെയ്ത കുട്ടി പെട്ടെന്ന് ചോദ്യം മറന്നു പോകുന്നു. സര്‍ ഞാന്‍ മലയാളം മീഡിയം ആണ് ഇംഗ്ലീഷ് ഭാഷ എനിക്ക് വശമില്ല എന്നു പറഞ്ഞ വിദ്യാര്‍ഥിയോട് മലയാളത്തില്‍ സംസാരിക്കാന്‍ കലാം ആവശ്യപ്പെടുകയായിരുന്നു. ഈ വീഡിയോ ഇന്നും യൂട്യൂബില്‍ വൈറലാണ്.
ചോദ്യം കേട്ട ശേഷം എത്ര മിടുക്കനായ വിദ്യാര്‍ഥിയാണ് നീ എ്ന്നു കുട്ടിയോട് തുറന്നു പറയാനും കലാം മടി കാണിച്ചില്ല എന്നതും ആ പ്രതിഭയുടെ മഹത്വത്തെ ഉയര്‍ത്തുന്നു. എന്താണ് രാജ്യത്തിന്റെ ബലവും ന്യൂനതയുമെന്നായിരുന്നു കുട്ടിയുടെ ചോദ്യം. യുവാക്കളാണ് രാജ്യത്തിന്റെ ബലമെന്നും വീക്ഷണമില്ലായ്മയാണ് രാജ്യത്തിന്റെ ന്യൂനതയെന്നും തുറന്നു പറയാനും കുട്ടികളെ ബോധ്യപ്പെടുത്താനും അദ്ദേഹം മടി കാണിച്ചില്ല.
രാഷ്ട്ര നിര്‍മ്മാണത്തില്‍ ഏറെ പങ്കു വഹിക്കേണ്ടവരാണ് യുവാക്കളെന്നും വരും കാലത്തെ കുറിച്ചുള്ള വീക്ഷണമില്ലായ്മയാണ് രാജ്യത്തെ പിന്നോട്ട് നയിക്കുന്നതെന്നും സംവാദത്തില്‍ കലാം വ്യക്തമാക്കി. ഒരു ടീച്ചര്‍ എന്ന നിലയില്‍ തന്റെ വിദ്യാര്‍ഥി ഒരു പി.എച്ച്.ഡി നേടുകയാണെങ്കില്‍ അതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും കലാം കുട്ടികളോട് പറഞ്ഞു. ജീവിതത്തില്‍ വിജയിക്കാന്‍ വലിയ ലക്ഷ്യവും , നിരന്തരം ജ്ഞാനം നേടാനുള്ള ത്വരയും വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവണമെന്നും അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു. നിരന്തരമുള്ള പരിശീലനത്തോടെ മാത്രമേ ഒരാള്‍ക്ക് പ്രതിഭയായി തീരാനാകൂവെന്നും അദ്ദേഹം കുട്ടികളെ ഓര്‍മ്മിപ്പിച്ചു. രാഷ്ട്രപതി ആയിരിക്കെ തന്റെ ശമ്പളം പോലും പാവപ്പെട്ട വിദ്യാര്‍ഥികളുടെ അടിസ്ഥാന വിദ്യാഭ്യാസത്തിനായി മാറ്റി വെയ്ക്കാന്‍ തയ്യാറായിരുന്ന മഹനായ വ്യക്തി ആയിരുന്നു ഡോ.എ.പി.ജെ. അബ്ദുള്‍ കലാം. വളരുന്ന കുട്ടികള്‍ രാജ്യത്തിന്റെ കരുത്താണെന്നും പലപ്പോഴും കലാം ചൂണ്ടിക്കാട്ടിയിരുന്നു.
Post Your Comments