ദുബായ്: ദുബായിലെ പണമിടപാടുകേന്ദ്രങ്ങളില്‍ നിന്നും പണം തട്ടിയ കേസില്‍ ഏഴുപേര്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി. മൂന്ന് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഏഴുപേരാണ് 14 ദശലക്ഷം ദിര്‍ഹം (26 കോടിയിലധികം രൂപ) തട്ടിയത്. പാകിസ്ഥാന്‍ സ്വദേശികളായ ഏഴ് പ്രതികളും മൂന്നു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. തുടര്‍ന്ന് പ്രതികളെ നാടുകടത്താനും അപ്പീല്‍ കോടതി പ്രസീഡിങ്ങ് ജഡ്ജ് ഐസ അല്‍ ഷരീഫ് ഉത്തരവിട്ടു. ജൂണിലാണ് ദുബായ് പ്രാഥമിക കോടതി മൂന്നു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. ഇത് ചോദ്യം ചെയ്താണ് പ്രതികള്‍ അപ്പീല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, പ്രതികളുടെ ആവശ്യം കോടതി നിരാകരിച്ചു. 2017 ഓഗസ്റ്റ് മാസമാണ് സംഭവം ഉണ്ടായത്.
ദുബായിലെ വിവിധ ബാങ്കുകളിലേക്കും പണമിടപാട് സ്ഥാപനങ്ങളിലേക്കും നല്‍കാനുള്ള പണവുമായാണ് സംഘം മുങ്ങിയത്. 2017 ഓഗസ്റ്റ് മാസമാണ് സംഭവം ഉണ്ടായത്. കേസില്‍ അറസ്റ്റിലായ 37ഉം 30ഉം വയസ്സുള്ള പാക്ക് ഡ്രൈവര്‍മാര്‍ കുറ്റം സമ്മതിച്ചു. പണം പാക്കിസ്ഥാനിലേക്ക് അയച്ചു കൊടുക്കാനായിരുന്നു പദ്ധതിയെന്നും മൂന്നു ഡ്രൈവര്‍മാരെ കൂടാതെ നാലു പേര്‍ തങ്ങളെ സഹായിച്ചുവെന്നും 37 വയസ്സുള്ള പ്രതി സമ്മതിച്ചു. അല്‍ ഗുറൈര്‍ സെന്ററിനടുത്തെ എടിഎം മെഷീനില്‍ പണം നിറയ്ക്കാനായി വന്ന പണമിടപാട് കമ്പനിയുടെ വാഹനത്തില്‍ നിന്നാണ് സംഘം പണം തട്ടിയത്.
മണി ട്രാന്‍സ്ഫര്‍ വാഹനത്തിന്റെ ഡ്രൈവറായ പാക്ക് സ്വദേശിയുമായി ബന്ധപ്പെടനാകുന്നില്ലെന്ന് നേപ്പാള്‍ സ്വദേശികളായ രണ്ട് സുരക്ഷാ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പണവുമായി കടന്നുകളഞ്ഞ കാര്യം തിരിച്ചറിയുന്നത്. ഉടന്‍ സ്ഥലത്തെത്തി ഡ്രൈവറുടെ മൊബൈലിലേയ്ക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്തെങ്കിലും എടുത്തില്ല. പിന്നീട് നടത്തിയ തിരച്ചിലില്‍ ഇവരുടെ വാഹനം തൊട്ടടുത്ത് പാര്‍ക്ക് ചെയ്തതായി കണ്ടെത്തി. എന്നാല്‍, 37കാരനായ ഡ്രൈവര്‍ അതിലുണ്ടായിരുന്നില്ലെന്നുമാണ് സുരക്ഷാ മാനേജരുടെ മൊഴി. മൂന്നുപേരെ ഷാര്‍ജയില്‍ നിന്ന് അറസ്റ്റ് ചെയ്തു. മറ്റു നാലു പാക്കിസ്ഥാനികള്‍ സഹായം ചെയ്തതായും കണ്ടെത്തുകയായിരുന്നു. ഇവരെയും പൊലീസ് പിടികൂടി.
Post Your Comments