KeralaLatest NewsNews

കോഴിക്കോട് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി : സംശയിച്ച് പോലീസ്

ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്

കോഴിക്കോട് : നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. കോഴിക്കോട് പൂവാട്ടുപറമ്പിലാണ് സംഭവം. കാറിന്റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച്ച. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്.

പണം കാര്‍ഡ് ബോര്‍ഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണ് കാറില്‍ സൂക്ഷിച്ചിരുന്നതെന്ന് റഹീസ് പോലീസിനോട് പറഞ്ഞു. ഭാര്യാ പിതാവ് നല്‍കിയതും മറ്റൊരിടത്തുനിന്ന് ലഭിച്ച പണവും ഒന്നിച്ചു സൂക്ഷിക്കുകയായിരുന്നുവെന്നും റഹീസ് പോലീസിനോട് വ്യക്തമാക്കി.

എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ചും ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും പോലീസിന് സംശയമുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button