അഞ്ചൽ: മോഷ്ടാക്കൾ മുളക്പൊടി മുഖത്തെറിഞ്ഞ് വ്യാപാരിയുടെ സ്വര്‍ണമാല കവർന്നു തഴമേലില്‍ പലചരക്ക് കട നടത്തുന്ന കളിയിക്കല്‍ വീട്ടില്‍ ശ്രീധരന് പിള്ള(63)യാണ് മുളക്പൊടിയാക്രമണത്തിനിരയായത്. പത്ത് മണിയോടെ കടയടയ്ക്കാന്‍ ശ്രമിക്കവേ രണ്ട് പേര് ബൈക്കിലെത്തി ശ്രീധരന്‍പിള്ളയോട് മിനറല്‍ വാട്ടര്‍, സിഗററ്റ്, ലൈറ്റര്‍ എന്നിവ ആവശ്യപ്പെട്ടു, സാധനങ്ങള്‍ എടുക്കുന്നതിനിടെ ബൈക്കിലെത്തിയവര്‍ കയ്യിലെ കടലാസുപൊതിയില്‍ കരുതിയിരുന്ന മുളക് പൊടി മുഖത്തേയ്ക്കെറിഞ്ഞ ശേഷം കഴുത്തില്‍ കിടന്ന രണ്ട് പവനോളം തൂക്കമുള്ള സ്വര്‍ണ്ണമാലയും പൊട്ടിച്ചെടുത്ത ശേഷം കടന്നുകളയുകയായിരുന്നു.
ഉടനെതന്നെ അഞ്ചല്‍ പൊലീസില്‍ ശ്രീധരന് പിള്ള വിവരം അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്ത് എത്തിയ പോലീസ് അഞ്ചലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ല
Post Your Comments