
ശ്രീകാര്യം: ബൈക്കിലെത്തിയ രണ്ടംഗ സംഘം നടക്കാനിറങ്ങിയ യുവതിയുടെ മാല പൊട്ടിച്ചു കടന്നുകളഞ്ഞതായി പരാതി. കാര്യവട്ടം കൊടുത്തറ മേലേവീട്ടിൽ അനിത (42)യുടെ മാലയാണ് രണ്ടംഗ സംഘം പൊട്ടിച്ചത്.
Read Also : വെള്ളൂർ കെപിപിഎൽ: രാജ്യാന്തര നിലവാരമുള്ള പത്രക്കടലാസ് നിർമ്മാണത്തിന് തയ്യാറെടുക്കുന്നു
പാങ്ങപ്പാറ കുറ്റിച്ചൽ ചിറയ്ക്ക് സമീപത്തെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു അനിത. ജോലിക്ക് നിൽക്കുന്ന വീട്ടിലെ ഒന്നര വയസുള്ള കുഞ്ഞിനേയും എടുത്ത് റോഡിലൂടെ നടക്കാൻ പോകുന്നതിനിടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു.
പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments