KeralaLatest NewsNews

യുവാവിനെ മദ്യം കൊടുത്ത് മയക്കി മാലയുമായി കടന്നു: പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ മദ്യം കുടുപ്പിച്ച് മയക്കി സ്വർണ്ണമാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. മുല്ലക്കര സ്വദേശി അനീഷാണ് അറസ്റ്റിലായത്. സൗഹൃദം സ്ഥാപിച്ചാണ് ഇയാൾ യുവാവിന്റെ മാല കവർന്നത്. ഒന്നര പവന്റെ മാലയാണ് ഇയാൾ കവർന്നത്.

Read Also: തിരുവനന്തപുരം ജില്ലയിൽ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു: രോഗബാധ ഉണ്ടായത് അച്ഛനും മകനും

കവർന്നെടുത്ത മാല ഇയാൾ വിറ്റിരുന്നു. ഈ മാസം ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവ് മദ്യപിച്ചിരിക്കുമ്പോൾ പ്രതിയായ അനീഷ് അടുത്ത് ചെന്ന് സ്വയം പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് രണ്ട് പേരും അന്നേ ദിവസം വിവിധ സ്ഥലങ്ങളിൽ ഓട്ടോറിക്ഷയിൽ കറങ്ങി. മദ്യപിച്ച് യുവാവിന്റെ ബോധം നഷ്ടപ്പെട്ടതോടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല പ്രതി പൊട്ടിച്ചെടുത്തു.

പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

Read Also: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ലക്ഷങ്ങളുടെ തട്ടിപ്പ്: മുൻസിപിഎം നേതാക്കളായ ദമ്പതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button